'അനിമൽ' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്ന് നടി ദീപിക പദുക്കോൺ പുറത്ത്. പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'സ്‌പിരിറ്റി'ൽ നിന്നാണ് ദിപീകയെ ഒഴിവാക്കിയത്. ദീപിക മുന്നോട്ടുവച്ച ഡിമാൻഡുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കാണിച്ച് സംവിധായകൻ തന്നെ ദീപികയെ ഒഴിവാക്കാനുള്ള തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട്.
കുഞ്ഞിന് ജന്മം നൽകിയ ശേഷം കുറച്ചുകാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു നടി. താരത്തിന്റെ തിരിച്ചുവരവ് ഇതിലൂടെയായിരിക്കുമെന്നാണ് ആരാധകർ കരുതിയിരുന്നത്. ദിവസം ആറുമണിക്കൂർ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ടുവയ്ക്കുന്നതെന്നാണ് സൂചന.
തെലുങ്കിൽ സംഭാഷണം പറയാൻ ദീപിക വിസമതിച്ചു, ആറ് മണിക്കൂർ ജോലി, കരാറിൽ ഭേദഗതി, ഷൂട്ടിംഗ് 100 ദിവസത്തിനപ്പുറം നീണ്ടുനിൽക്കാൻ പാടില്ല, കൂടുതൽ ഷൂട്ട് ചെയ്യുന്ന ഓരോ ദിവസവും അധിക പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ട് വച്ചതെന്നാണ് റിപ്പോർട്ട്. ചിത്രത്തിലേക്ക് പുതിയ നായികയെ അന്വേഷിക്കുകയാണെന്നാണ് വിവരം. സംഭവത്തിൽ ഇതുവരെ നിർമ്മാതാക്കൾ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
ദീപികയുടെ ഗർഭകാലം, പ്രസവം പിന്നീട് പ്രഭാസിന്റെ പരിക്ക് എന്നിവയെ തുടർന്ന് 'സ്‌പിരിറ്റി'ന്റെ ചിത്രീകരണം നീണ്ടുപോയിരുന്നു. 2024 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനായിരുന്ന ആദ്യതീരുമാനം. എന്നാൽ ഇനി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷത്തേക്ക് മാറ്റുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |