ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ദീപിക പദുക്കോൺ. ചെയ്യുന്ന സിനിമകളിലെല്ലാം തന്റേതായ സ്ഥാനം ഉറപ്പിച്ച് വൻ വിജയക്കുതിപ്പാണ് ദീപിക നടത്തുന്നത്. ദീപിക പദുകോണിന്റെ ബോഡി ഗാർഡാണ് ജലാലുദ്ദീൻ ഷെയ്ഖ്. ദീപിക എവിടെ പോയാലും ജലാലുദ്ദീനും സംഘവും താരത്തിനൊപ്പം ഉണ്ടാകും. ഷൂട്ടിംഗ് വേളകളിലും വിദേശയാത്രകളിലുമെല്ലാം ജലാലുദ്ദീൻ കൂടെയുണ്ടാവും. തന്റെ ചില അഭിമുഖങ്ങളിലും ജലാലിനെക്കുറിച്ച് ദീപിക പറയാറുണ്ട്.
സംരക്ഷകൻ എന്ന നിലയിൽ മാത്രമല്ല, എനിക്ക് പൂർണമായും വിശ്വസിക്കാവുന്ന ഒരാൾ കൂടിയാണ് ജലാൽ എന്ന് ദീപിക പറയുന്നു. അങ്ങനെ എപ്പോഴും ദീപികയുടെ കൂടെ ഉണ്ടാകുന്ന ഈ ബോഡി ഗാർഡിന്റെ ശമ്പളം എത്രയാണെന്ന് നിങ്ങൾക്ക് അറിയാമോ?
2017 മുതൽ ജലാലിന് ഒരു വർഷം ശമ്പളമായി ദീപിക നൽകുന്നത് 80 ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോൾ ഇത് ഒന്നര കോടിയാണെന്നും പറയപ്പെടുന്നു. വാർഷിക ശമ്പളത്തിന്റെ കണക്കാണ് പുറത്തുവന്നത്. പ്രൊഫഷണൽ ബന്ധത്തിനപ്പുറം ദീപികയ്ക്ക് കുടുംബാംഗത്തെ പോലെയാണ് ജലാലുദ്ദീൻ.
സഹോദരനായിട്ടാണ് താരം ബോഡി ഗാർഡിനെ കാണുന്നത്. എല്ലാ വർഷവും രക്ഷാബന്ധൻ ദിനത്തിൽ ദീപിക അദ്ദേഹത്തിന് രാഖി കെട്ടിക്കൊടുക്കാറുണ്ട്. ദീപിക ഗർഭിണിയായിരുന്ന സമയത്ത് അവരെ തിരക്കുകളിൽ നിന്ന് കരുതലോടെ സംരക്ഷിക്കുന്ന ജലാലിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ്. താരത്തിന്റെ ആരാധകർക്കും ജലാലിനെ വലിയ കാര്യമാണ്. 2018ൽ കടുത്ത സുരക്ഷയിലായിരുന്നു ദീപികയുടെയും രൺവീർ സിംഗിന്റെയും വിവാഹം. അന്ന് സുരക്ഷയ്ക്ക് നേതൃത്വം നൽകിയതും ജലാലുദ്ദീനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |