ആരാധകന് മറുപടി നൽകി അഭയ ഹിരൺമയി
സംഗീത സംവിധായകൻ ഗോപിസുന്ദറിനൊപ്പം ഗായിക അമൃത സുരേഷ് പങ്കുവച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. അമൃത സുരേഷാണ് ആദ്യം ചിത്രം പങ്കുവച്ചത്. പിന്നാലെ ഗോപിസുന്ദറും ചിത്രം പങ്കുവച്ചു. പിന്നിട്ട കാതങ്ങൾ മനസിൽക്കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നാണ് ചിത്രത്തിന് ഇരുവരും നൽകുന്ന അടിക്കുറിപ്പ്. ഇരുവരും പ്രണയത്തിലാണെന്ന് സൂചന നൽകുന്ന വരികളാണെന്ന് ആരാധകർ. ഗോപിസുന്ദറും അമൃത സുരേഷും വിവാഹിതരായിയെന്നും ഉടൻ വിവാഹിതരാകുമെന്നും ആരാധകർ വാദിക്കുന്നു.
അതേസമയം ഗോപിസുന്ദറിന്റെ പങ്കാളി അഭയ ഹിരൺമയി ആരാധകന് കുറിക്കൊള്ളുന്ന മറുപടി തന്നെ നൽകി. ഒന്ന് ഉറക്കെ കരഞ്ഞൂടേ എന്നായിരുന്നു ആരാധകന്റെ കമന്റ്. എന്തിന് എന്നായിരുന്നു ഹിരൺമയി മറുപടി കുറിച്ചത്. ചിരിക്കുന്ന ഇമോജികൾക്കൊപ്പമായിരുന്നു മറുപടി. മേയ് 24ന് അഭയയുടെ 33-ാം ജന്മദിനമായിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സംഭവബഹുലമായ വർഷമായിരുന്നു എന്നു പറഞ്ഞുകൊണ്ടുള്ള കുറിപ്പിലാണ് ഹിരൺമയി ബർത്ത്ഡേ സെലിബ്രേഷൻ പങ്കുവച്ചത്. എത്ര സംഭവബഹുലമായ വർഷം.
ഉയർച്ച താഴ്ചകളുള്ള ഒരു യാത്രയായിരുന്നു അത്. പക്ഷേ ഇപ്പോൾ ഞാൻ സ്വസ്ഥമായി. സമാധാനത്തിലാണ് ഇപ്പോൾ. മറ്റൊരു രീതിയിലേക്കു എന്നെ കൊണ്ടുപോയ പ്രകൃതിയുടെ വഴി ആഘോഷിക്കുകയാണ് ഞാൻ.
ഞാൻ ഈ പ്രോസസിനെ ഇഷ്ടപ്പെടുന്നു. മികച്ച മ്യൂസിഷനും മികച്ച മനുഷ്യനും അതിനേക്കാൾ പ്രധാനമായി മികച്ച ആത്മാവുള്ളവളുമായി മാറുമെന്ന് ഉറപ്പുതരുന്നു. അഭയ കുറിച്ചു.
11 വർഷമായി ലിവിങ് റിലേഷൻഷിപ്പിലായിരുന്നു ഗോപിസുന്ദറും അഭയ ഹിരൺമയിയും. അതേസമയം ഇൻസ്റ്റഗ്രാമിൽ നിന്ന് ഗോപിസുന്ദർ അഭിയഹിരൺമയിയുടെ ചിത്രങ്ങളും പോസ്റ്റുകളും ഒഴിവാക്കിയിട്ടുണ്ട്. ഗോപിസുന്ദറുടെ സംഗീത സംവിധാനത്തിൽ ഗൂഢാലോചന സിനിമയിൽ ഹിരൺമയി ആലപിച്ച കോഴിക്കോട് പാട്ട് ഏറെ ശ്രോതാക്കളെ നേടിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |