നടി ഹൻസിക മോത്വാനി വിവാഹിതയാവുന്നു. മുംബയ് വ്യവസായി ബിസിനസ് പങ്കാളിയുമായ സുഹൈൽ കതൂരിയുമായുള്ള വിവാഹം ഡിസംബർ 4ന് ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തിൽ നടക്കും. രണ്ടു വർഷമായി ഇരുവരും ഒരുമിച്ചാണ് ബിസിനസ് നടത്തുന്നത്. ഡിസംബർ 2ന് സൂഫി പരിപാടിയോടെ വിവാഹചടങ്ങുകൾ ആരംഭിക്കും. മെഹന്ദി - സംഗീതാഘോഷം ഡിസംബർ 3ന് നടക്കും. ഡിസംബർ 4ന് ഹാൽദി.
ഈഫൽ ഗോപുരത്തിനു മുന്നിൽവച്ച് സുഹൈൽ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ ഹൻസിക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. മുംബയ് സ്വദേശിയാണ് 31 കാരിയായ ഹൻസിക .റൗഡി ബേബി, പാർട്ണർ ഉൾപ്പെടെ അഞ്ചു സിനിമകളാണ് തമിഴിൽ ഹൻസികയുടേതായി റിലീസിന് ഒരുങ്ങുന്നത്.മലയാളത്തിൽ മോഹൻലാൽ - ബി.ഉണ്ണിക്കൃഷ്ണൻ ചിത്രമായ വില്ലനിൽ അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |