
മലയാള സിനിമയിലെ താരസംഘടനയായ അമ്മയെ നയിക്കാൻ സൂപ്പർ സ്റ്റാർ മോഹൻലാൽ ഇല്ലെന്ന് തീർത്ത് പറഞ്ഞതോടെ ഭരണസമിതി തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. മൂന്ന് മാസത്തിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക എന്നാണ് വിവരം. പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനമുണ്ടായത് നാടകീയ സംഭവങ്ങൾക്ക് ശേഷമാണെന്ന റിപ്പോർട്ട് ചില മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. മോഹൻലാൽ തുടരണമെന്ന് ഒരു വിഭാഗം താരങ്ങൾ ആവശ്യപ്പെട്ടെങ്കിലും നടൻ ഒഴിവാകുകയായിരുന്നു.
ഇപ്പോഴിതാ മോഹൻലാൽ എന്തുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനെമടുത്തതെന്നും അതിൽ ഒരു കാരണം എന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. എല്ലാ കേസിലും അകപ്പെടുന്ന ഒരു യുവനടൻ പ്രണവ് മോഹൻലാലിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിനെ തുടർന്നാണ് മോഹൻലാൽ ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു.
ശാന്തിവിള ദിനേശിന്റെ വാക്കുകളിലേക്ക്
'നാട്ടിൽ നടക്കുന്ന ഏത് കേസിലും മുഖമാകുന്ന ഒരു യുവനടൻ. ഒന്നോ രണ്ടോ പടം വൃത്തിയായി ഓടിയപ്പോൾ, ഇനി ഞാനാണ് സൂപ്പർ സ്റ്റാർ കൊണ്ടുവാ പത്ത് കോടി എന്നൊക്കെ ആവശ്യപ്പെടുന്നുണ്ടല്ലോ. കഥ ആവശ്യപ്പെടുന്ന ബഡ്ജറ്റ് 15 കോടിയാണെങ്കിൽ ചുരുങ്ങിയത് മുപ്പത് കോടി മുടക്കുന്ന സിനിമകളിൽ മാത്രമേ ഞാൻ ഇനി അഭിനയിക്കൂ എന്ന് പറയുന്ന ഈ പൊട്ടൻ ചെറുക്കൻ.
അവന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റിൽ, ആരോടും ഒരു പരാതിയും പരിഭവവും പറയാതെ ജീവിക്കുന്ന പ്രണവിനെ പോലും തരംതാണ രീതിയിൽ എന്തൊക്കെയോ തെറി പറഞ്ഞു. ഇത് കേട്ടതിന് ശേഷമാണ് ഞാൻ ഇനി അമ്മയുടെ തലപ്പത്തേക്ക് ഇല്ലെന്ന തീരുമാനം മോഹൻലാൽ എടുത്തത്. പ്രണവിനെയൊക്കെ ആർക്കെങ്കിലും എന്തെങ്കിലും പറയാൻ സാധിക്കുമോ. അയാൾ ആർക്കും ഒരു ശല്യമില്ലാതെ ജീവിക്കുന്ന ആളല്ലേ.
ഈ പൊട്ടൻ രണ്ട് പടം ഓടിയപ്പോൾ ഞാനാണ് മലയാളത്തിലെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മുകളിലാണെന്ന് ചിന്തിക്കുന്ന പൊട്ടൻ, ഇപ്പോൾ പറയുന്നത് എന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്‌തെന്നാണ്. നട്ടാൽ കുരുക്കാത്ത കള്ളമാണ് അവൻ പറയുന്നത്. പ്രണവിനെക്കുറിച്ച് പറഞ്ഞത് മോഹൻലാൽ അറിഞ്ഞു എന്നറിഞ്ഞപ്പോഴായിരിക്കണം, ഫേസ്ബുക്ക് ഹാക്ക് ചെയ്‌തെന്ന കള്ളം പറഞ്ഞത്. ഹാക്ക് ചെയ്‌തെങ്കിൽ സൈബർ സെല്ലിനെ അറിയിക്കണ്ടേ. ഇവനൊക്കെ ആയിരം പോസ്റ്റിട്ടാലും മോഹൻലാലിനും പ്രണവിനും ഒരു ചുക്കും സംഭവിക്കില്ല'- ശാന്തിവിള പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |