
നിഖില വിമൽ നായികയായി ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന പെണ്ണ് കേസ് പ്രദർശനത്തിന്. ഹക്കിം ഷാജഹാൻ,രമേശ് പിഷാരടി, അജു വർഗീസ്, ഇർഷാദ് അലി, അഖിൽ കവലയൂർ, പി. പി. കുഞ്ഞികൃഷ്ണൻ ,ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി നാസർ, ആമി തസ്നിം, സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഇ ഫോർ എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ.മേത്ത, ഉമേഷ.കെ ,ആർ .ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി.സാരഥി എന്നിവർ ചേർന്നാണ് നിർമാണം.
സ്വപ്ന സുന്ദരി
ജിന്റോ , ഡോ. രജിത് കുമാർ എന്നിവരെ പ്രധാന കഥാപാത്രമാക്കി കെ. ജെ. ഫിലിപ്പ് സംവിധാനം ചെയ്യുന്ന സ്വപ്ന സുന്ദരി ഒക്ടോബർ 31ന് തിയേറ്ററിൽ. സാനിഫ് അലി , ശ്രീറാം മോഹൻ, സാജിദ് സലാം, ഡോ. ഷിനു ശ്യാമളൻ, ദിവ്യ തോമസ്, ഷാരോൺ സഹിം, മനീഷ മോഹൻ, ഷാർലറ്റ് സജീവ്, ശിവജി ഗുരുവായൂർ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി, സാബു കൃഷ്ണ,സ്വാമി ഗംഗേ സാനന്ദ, നിഷാദ് കല്ലിങ്കൽ, ബെന്നി പുന്നറാം തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. എസ് എസ് പ്രൊഡക്ഷൻസ്, അൽഫോൻസ വിഷ്വൽ മീഡിയ, സെൻ മേരീസ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറിൽ സലാം ബി .ടി,സുബിൻ ബാബു, ഷാജു സി .ജോർജ് എന്നിവർ ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |