തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവും മകൾ സിതാരയും ഒരുമിച്ചുള്ള വീഡിയോയും ചിത്രങ്ങളും സമൂഹ മാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. ഒരു ചടങ്ങിനിടെ മകളെ ചേർത്തുപിടിച്ചു മഹേഷ്ബാബു നടക്കുന്നതാണ് വീഡിയോ.
പ്രായം 48 എത്തിയെങ്കിലും കോളേജ് കുമാരനെപ്പോലെ തോന്നും മഹേഷ് ബാബുവിനെ കണ്ടാൽ.
സന്തൂർ ഡാഡ്, ഓരോ ദിവസവും പ്രായം കുറഞ്ഞുവരികയാണല്ലോ എന്നിങ്ങനെ രസകരമായ കമന്റുകളാണ് ആരാധകർ വീഡിയോയ്ക്കു നൽകുന്നത്. മഹേഷ്ബാബുവിന്റെയും നടി ശില്പ ശിരോദ്കറുടെയും രണ്ടാമത്തെ മകളായ സിതാരയ്ക്ക് ഇൻസ്റ്റഗ്രാമിൽ 1. 9 മില്യൺ ഫോളോവേഴ്സാണ്. മമ്മൂട്ടി നായകനായ എഴുപുന്ന തരകനിൽ ശില്പ ശിരോദ്കർ നായികയായി അഭിനയിച്ചിട്ടുണ്ട്.സമൂഹമാദ്ധ്യമത്തിൽ സജീവമായ സിതാര അച്ഛനെയും അമ്മയെയും പോലെ അഭിനയത്തിലും മോഡലിംഗിലുമെല്ലാം താത്പര്യമുണ്ട്. അടുത്തിടെ ഒരു ജുവലറി ബ്രാൻഡിന്റെ പരസ്യത്തിലും അഭിനയിച്ചു. പ്രിൻസസ് എന്ന ഹ്രസ്വചിത്രത്തിലും സിതാര അഭിനയിച്ചിട്ടുണ്ട്. തനിക്കു ലഭിച്ച പ്രതിഫലം സാമൂഹ്യപ്രവർത്തനത്തിനാണ് സിതാര വിനിയോഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |