റാസ് മൂവീസ്, ബി 2 സ്റ്റുഡിയോ എന്നിവർ നിർമ്മിച്ച് മാദ്ധ്യമ പ്രവർത്തകൻ പി.മുരളി മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന മീനാക്ഷി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ആദ്യ ഗാനവും റിലീസ് ചെയ്തു. ആകാശ ഗംഗ 2വിൽ നായികയായി എത്തിയ വീണ നായർ മാദ്ധ്യമപ്രവർത്തക മീനാക്ഷിയുടെ വേഷത്തിൽ എത്തുന്നു. ഇന്ദ്രൻസ് വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുഖ്യധാരാ മാദ്ധ്യമങ്ങളും നവ മാദ്ധ്യമങ്ങളും തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ പ്രമേയം. ജിനു വൈക്കത്ത്, കോട്ടയം നസീർ, മാമുക്കോയ, വിനോദ് കോവൂർ, യവനിക ഗോപാലകൃഷ്ണൻ, പാഷാണം ഷാജി തുടങ്ങി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. ബി.കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് രാജേഷ് ബാബു ശൂരനാട് സംഗീതം പകരുന്നു.
ഉണ്ണി.കെ.മേനോൻ ഛായഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റർ-രഞ്ജിത്ത് രതീഷ്. പി.ആർ.ഒ എ.എസ്. ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |