തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിനടുത്തുള്ള പോങ്ങുംമൂട്ടിലെ അർച്ചന നഗറിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിൽ എത്തിയപ്പോൾ ആ നാട്ടുകാരനായ ചെറുപ്പക്കാരൻ കണ്ടത് വീടിന് മുന്നിലെ വലിയ കരിങ്കൽ മതിലിൽ പാമ്പിന്റെ ചട്ട. തൊട്ട് മുകളിലായി ഒരു വലിയ പാമ്പ്.
വിവരം അറിഞ്ഞ് നാട്ടുകാരും ഓടിയെത്തി. ഇവർ ഉടൻ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. വാവ എത്തി വലിയ മതിലിന്റെ ഒരു ഭാഗം പൊളിച്ചാണ് പാമ്പിനെ പുറത്തെടുത്തത്. നല്ല ആരോഗ്യമുള്ള പെൺ മൂർഖൻ അതിഥിയായിരുന്നു. പാമ്പ് മതിൽക്കെട്ടിൽ ഇരുന്നിരുന്നെങ്കിൽ പുറത്തിറങ്ങി സമീപത്തെ വീടുകളിലേക്ക് ഇഴഞ്ഞ് പോയേനെ. ചെറുപ്പക്കാരൻ കണ്ടതിനാൽ വലിയ അപകടം ഒഴിവായി.
കഴിഞ്ഞ രണ്ട് വർഷമായി ഇണ ചേരാത്ത പാമ്പായതിനാലാണ് നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതെന്ന് വാവ പറഞ്ഞു. ഈ സമയം ഇണ ചേരുന്നത് ചേരയാണെന്നും മൂർഖൻ പാമ്പ് ഇണ ചേരുന്നത് കുറച്ച് മാസങ്ങൾ കൂടി കഴിഞ്ഞാണ്. പാമ്പിന്റെ ചെറിയ കടി കിട്ടിയാൽ പോലും എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും വാവ പറഞ്ഞു. കാണുക രാജവെമ്പാലയുടെ അത്ര വലിയ പത്തിയുള്ള മൂർഖൻ പാമ്പിനെ വലിയ കരിങ്കൽ മതിൽ പൊളിച്ച് പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |