മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഏറെ നാളുകൾക്ക് ശേഷം ഒന്നിക്കുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപന നാളു മുതൽ ആരാധകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ കഴിഞ്ഞ വാരമാണ് ശ്രീലങ്കയിൽ ആരംഭിച്ചത്, നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ടൂറിസത്തിന്റെ സോഷ്യൽ മീഡിയ പേജിൽ വന്ന പോസ്റ്റ് വൻ ചർച്ചയായിരുന്നു. മോഹൻലാലിനെ ശ്രീലങ്കയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള പോസ്റ്റിൽ സിനിമയുടെ പേര് പേട്രിയറ്റ് എന്നാണ് പറഞ്ഞിരുന്നത്. പേര് വെളിപ്പെടുത്തിയതിൽ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ സിനിമയുടെ പേര് അതല്ലെന്ന ചർച്ചകളും വന്നിരുന്നു.
ഇപ്പോഴിതാ സിനിമയുടെ പേര് പേട്രിയറ്റ് ആണെന്ന് സ്ഥിരീകരിച്ച് മോഹൻലാൽ തന്നെ എത്തിയിരിക്കുകയാണ്. ഒരു ശ്രീലങ്കൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് മോഹൻലാൽ സിനിമയുടെ പേര് പേട്രിയറ്റ് ആണെന്ന് പറയുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
#AJFC_MMMN has been officially titled #Patriot, as stated by #Mohanlal.#Mammootty #MaheshNarayananpic.twitter.com/KHr090XG3S
— AB George (@AbGeorge_) June 24, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |