അടുത്തിടെയാണ് ബിഗ് ബോസ് സീസൺ ഏഴ് പ്രഖ്യാപിച്ചത്. മോഹൻലാൽ അവതാരകനായെത്തുന്ന മലയാളം ബിഗ് ബോസിന് ആരാധകരും ഏറെയാണ്. പുതിയ സീസൺ വരുന്നെന്ന പ്രഖ്യാപനം ഉണ്ടായതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. പലരും പഴയ ഫാൻ പേജുകളെല്ലാം പൊടിതട്ടിയെടുക്കുകയാണ്.
ഇതിനോടകം തന്നെ പ്രഡിക്ഷൻ ലിസ്റ്റുകളും പലരും പങ്കുവച്ചിട്ടുണ്ട്. തുടക്കം മുതലേ കേട്ടുവരുന്ന പേര് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടേതാണ്. കൂടാതെ അനുമോൾ, അലൻ ജോസ് പെരേര, നടന്മാരായ ജിഷിൻ മോഹൻ, ശരത്ത്, ആർ ജെ അഞ്ജലി ഇങ്ങനെ പോകുന്ന പ്രഡിക്ഷൻ ലിസ്റ്റ്.
സോഷ്യൽ മീഡിയയിലടക്കം തിളങ്ങിനിൽക്കുന്ന റാപ്പർ വേടൻ (ഹിരൺ ദാസ്) ബിഗ് ബോസ് ഹൗസിലേക്ക് എത്തുമെന്നും ചിലർ പ്രവചിക്കുന്നു. എന്നാൽ വേടൻ വരാൻ സാദ്ധ്യത കുറവാണെന്നാണ് സൂചന. അവതാരക മസ്താനി, തൊപ്പി, ലക്ഷ്മി നക്ഷത്ര എന്നിരവരുടെ പേരും ഉയർന്നുകേൾക്കുന്നു. മുൻ വർഷങ്ങളിൽ ആളുകളുടെ പ്രഡിക്ഷൻ ലിസ്റ്റിലുള്ള പലരും ബിഗ് ബോസിൽ മത്സരാർത്ഥികളായി എത്തിയിരുന്നു.
നൂറ് ദിവസം പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ താമസിക്കുകയും വിവിധഗെയിമുകൾ നൽകുകയുമാണ് ഈ റിയാലിറ്റി ഷോയിൽ ചെയ്യുന്നത്. പെയ്‌മെന്റ് തന്നെയാണ് മത്സരാർത്ഥികളെ ഇതിലേക്ക് ആകർഷിക്കുന്നത്. എത്ര രൂപയാണ് കൊടുക്കുന്നതെന്ന് അധികൃതർ പുറത്തുവിട്ടില്ലെങ്കിലും വലിയ തുകയാണ് ലഭിക്കുന്നതെന്ന സൂചനകൾ മുൻ മത്സരാർത്ഥികൾ തന്നെ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |