മോഹൻലാൽ ചിത്രം അടുത്ത വർഷത്തേക്ക്
ടിക്കി ടാക്കയിൽ നസ്ലൻ അതിഥി വേഷത്തിൽ
അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്ളൻ നായകൻ. ഇതാദ്യമായാണ് അമൽ നീരദ് ചിത്രത്തിൽ നസ്ളൻ എത്തുന്നത്. ബോഗയ്ൻവില്ലയ്ക്കുശേഷം മോഹൻലാൽ നായകനാവുന്ന ചിത്രം ഒക്ടോബറിൽ അമൽനീരദ് പ്ലാൻ ചെയ്തിരുന്നു. എന്നാൽ മോഹൻലാൽ ചിത്രം അടുത്ത വർഷത്തേക്ക് നീണ്ട സാഹചര്യത്തിൽ നസ്ളൻ നായകനാവുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ട്രാൻസിന് തിരക്കഥ എഴുതിയ വിൻസന്റ് വടക്കന്റെ രചനയിൽ ആണ് മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്. മെഗാതാരങ്ങളുടെ ചിത്രങ്ങൾ ഒരുക്കുന്ന അമൽ നീരദും യുവതലമുറയിലെ ശ്രദ്ധേയ താരം നസ്ളനും ഒരുമിക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്. ചിത്രീകരണം വൈകാതം ആരംഭിക്കും. ആസിഫ് അലി നായകനായി രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയിൽ അഭിനയിക്കുകയാണ് നസ്ളൻ. ടിക്കിടാക്കയിൽ അതിഥി വേഷമാണ് നസ്ളൻ അവതരിപ്പിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ‌്‌സിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്ളൻ ആണ് നായകൻ. ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് നിർമ്മാണം. ആലപ്പുഴ ജിംഖാനയുടെ വിജയത്തിനുശേഷം നസ്ളൻ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. ആലപ്പുഴ ജിംഖാനയ്ക്കു ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നസ്ളൻ ആയിരിക്കും നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |