ആസിഫ് അലി നായകനായി താമർ കെ.വി. സംവിധാനം ചെയ്യുന്ന ചിത്രത്തിന് സർക്കീട്ട് എന്ന് പേരിട്ടു. ഫീൽഗുഡ് ഫാമിലി എന്റർടെയ്നറായി ദുബായ്യുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ദിവ്യപ്രഭ , ദീപക് പറമ്പോൽ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ . അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മാണം.
1001 നുണകൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് താമർ.അതേസമയം ജീത്തു ജോസഫിന്റെ ചിത്രമാണ് ആസിഫിനെ ഇനി കാത്തിരിക്കുന്നത്. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക.കൂമന്റെ വിജയത്തിനുശേഷം ആസിഫ് അലിയും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുകയാണ്. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കിടാക്കയുടെ തുടർ ചിത്രീകരണത്തിലേക്ക്ആസിഫ് അലി ഏപ്രിലിൽ പ്രവേശിക്കും.ബിനു പപ്പുവിന്റെ രചനയിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ആസിഫ് അലിയാണ് നായകൻ. ചിദംബരം , മാത്തുക്കുട്ടി സേവ്യർ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ആസിഫ് അലിയാണ് നായകൻ. അതേസമയം ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം ആണ് റിലീസിന് ഒരുങ്ങുന്ന ആസിഫ് അലി ചിത്രം.
ജനുവരി 9ന് ചിത്രം റിലീസ് ചെയ്യും. െപാലീസ് വേഷത്തിലാണ് ആസിഫ്. നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ആഭ്യന്തര കുറ്റവാളിയാണ് മറ്റൊരു റിലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |