നടി പാർവതി നായർ വിവാഹിതയാകുന്നു. വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച് പാർവതി തന്നെയാണ് സന്തോഷ വാർത്ത ആരാധകർക്കായി പങ്കുവച്ചത്.
ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരൻ ആശ്രിത് അശോക് ആണ് വരൻ. എന്റെ പ്രണയത്തിനൊപ്പം ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കാൻ പോകുന്നു എന്ന് പറയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരു പാർട്ടിയിൽ വച്ചാണ് ഞാൻ ആശ്രിതിനെ ആദ്യമായി കാണുന്നത്. തീർത്തും യാദൃശ്ചികമായൊരു കണ്ടുമുട്ടൽ. ആ ദിവസം ഞങ്ങൾ മുൻപരിചയമുള്ളവരെപോലെ ഒരുപാട് സംസാരിച്ചു. പക്ഷേ സത്യം പറഞ്ഞാൽ, കൂടുതൽ അടുത്തറിയാൻ ഞങ്ങൾക്ക് കുറച്ച് മാസങ്ങൾ എടുത്തു. തമിഴ്, തെലുങ്ക് സംസ്കാരങ്ങൾ സമന്വയിപ്പിച്ചാണ് വിവാഹം. വിവാഹം കഴിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങൾ ഡേറ്റിംഗ് ആരംഭിച്ചത്. ആശ്രിതിന് സിനിമാ മേഖലയുമായി ഒരു ബന്ധവുമില്ല. പാർവതിയുടെ വാക്കുകൾ.
ഫെബ്രുവരി 6ന് ചെന്നൈയിൽ ആണ് വിവാഹം. ഒരു റിസപ്ഷൻ കേരളത്തിൽ ഉണ്ടാകും. മോഡലിംഗിലൂ ടെയാണ് പാർവതി നായർ സിനിമയിൽ എത്തുന്നത്.
നീരാളി, ജെയിംസ് ആൻഡ് ആലീസ്, സൂപ്പർ സിന്ദഗി എന്നിവയാണ് ശ്രദ്ധേയ മലയാള ചിത്രങ്ങൾ. തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. വിജയ് ചിത്രം ഗോട്ടിൽ ആണ് അവസാനം അഭിനയിച്ചത്. അടൂർ ആണ് പാർവതിയുടെ നാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |