മലയാളത്തിന്റെ പ്രിയങ്കരനാണ് നടൻ ഗിന്നസ് പക്രു. മകൾ ദീപ്ത കീർത്തിയ്ക്ക് പിന്നാളാശംസകൾ അറിയിച്ചു കൊണ്ട് താരം പങ്കുവച്ച ചിത്രവും കുറിപ്പും ഏറ്റെടുത്ത് ആരാധകർ . ഹാപ്പി ബർത്ത് ഡേ മൈ പപ്പി എന്നു കുറിച്ചു കൊണ്ടാണ് പക്രു മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസ അറിയിച്ചെത്തിയത്. യൂട്യൂബ് ചാനലിലൂടെ പക്രുവിന്റെ മകൾ ദീപ്ത കീർത്തി പ്രേക്ഷകർക്ക് പരിചിതയാണ്. ഏത് മേഖലയായാലും അവിടെ കൈയൊപ്പ് പതിപ്പിക്കുന്ന സ്ത്രീയായി മകൾ വളർന്ന് വരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് പക്രു മുൻപ് പറഞ്ഞിരുന്നു.സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ പക്രു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധേയമാവുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം വിശേഷങ്ങൾ പങ്കുവച്ച് ദീപ്തയും എത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |