SignIn
Kerala Kaumudi Online
Saturday, 27 July 2024 1.17 PM IST

കാമുകൻ ബന്ധത്തിൽ നിന്ന് പിന്മാറി; പ്രതികാരമായി കാമുകന്റെ അച്ഛനെ വിവാഹം കഴിച്ച് യുവതി, വീഡിയോ വൈറൽ

wedding

പ്രണയത്തിൽ നിന്ന് പിന്മാറിയതിൽ പ്രതികാരമായി കാമുകന്റെ അച്ഛനെ വിവാഹം കഴിച്ച് യുവതി. കാമുകന്റെ സഹോദരിയാണ് തന്റെ കുടുംബത്തിലുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. തന്റെ സഹോദരനോടുള്ള പ്രതികാരം തീർക്കാൻ വേണ്ടിയാണ് അവ‌ർ അച്ഛനെ വിവാഹം കഴിച്ചതെന്ന് സഹോദരി വീഡിയോയിൽ പറഞ്ഞു. യുവതിയുടെ വാക്കുകളിലേക്ക്,

'പ്രണയത്തിൽ നിന്ന് എന്റെ സഹോദരൻ പിന്മാറി. അതിൽ പ്രതികാരമായി അദ്ദേഹത്തിന്റെ മുൻ കാമുകി ഞങ്ങളുടെ അച്ഛനെ വിവാഹം കഴിച്ചു. ഞങ്ങളുടെ രണ്ടാനമ്മയായി വീട്ടിലേക്ക് വരികയും ചെയ്‌തു. സഹോദരന് മറ്റൊരു വിവാഹാലോചന വന്നപ്പോൾ എല്ലാ കാര്യങ്ങളും തന്നെ ആദ്യം അറിയിക്കണമെന്ന് പറഞ്ഞ് അവർ വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കി.'

മാത്രമല്ല, സഹോദരന്റെ വിവാഹ വേദിയിൽ വധുവിന് മാത്രമാണ് വെള്ള വസ്ത്രം ധരിക്കാനുള്ള അനുമതി ഉണ്ടായിരുന്നത്. എന്നാൽ, രണ്ടാനമ്മയായി വന്ന യുവതി വിവാഹ ദിവസം വെള്ള വസ്ത്രം ധരിച്ച് എല്ലാവരോടൊപ്പവും ഫോട്ടോ എടുക്കാൻ നിന്നുവെന്നും പോസ്റ്റിൽ പറയുന്നു.

സംഭവം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പലതരത്തിലുള്ള പ്രതികരണമാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. തന്റെ മുൻ കാമുകിയെ വിവാഹം കഴിച്ച പിതാവിനോട് ഇപ്പോഴും ആ യുവാവ് എങ്ങനെ സംസാരിക്കുന്നു എന്നാണ് പലരും ചോദിച്ചത്.

ഇതിന് മുമ്പും പല തരത്തിലുള്ള പ്രണയ പ്രതികാരങ്ങളുടെ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. കാമുകൻ തന്റെ ഉറ്റ സുഹൃത്തിനെയും പ്രണയിക്കുകയാണെന്ന് തിരിച്ചറിഞ്ഞ യുവതി ചെയ്ത പ്രതികാരം വൈറലായിരുന്നു. കോണ്ടത്തിൽ മുളകെണ്ണ ഒഴിച്ചായിരുന്നു യുവതി ദേഷ്യം തീർത്തത്. കാറിൽ നിന്ന് കോണ്ടം ലഭിച്ചതോടെ യുവതിക്ക് സംശയം തോന്നിയത്. കാമുകനോട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ കളയാൻ മറന്നുപോയെന്നായിരുന്നു മറുപടി.

യുവാവ് അറിയാതെ ഫോൺ പരിശോധിച്ചപ്പോഴാണ് തന്റെ ഉറ്റ സുഹൃത്തും ഇയാളുമായി അടുപ്പത്തിലാണെന്ന് യുവതി കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങളും ഫോണിൽ നിന്ന് ലഭിച്ചു. അഞ്ച് വർഷത്തോളം പരിചയമുള്ള സുഹൃത്താണ് യുവതിയെ വഞ്ചിച്ചത്. തന്ന ചതിച്ച കാമുകനൊരു പണി കൊടുക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു.

തുടർന്ന് കാമുകനറിയാതെ കോണ്ടത്തിൽ മുളകെണ്ണ സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചു. താൻ പുതുതായി വാങ്ങിയ ജെൽ മൂലമായിരിക്കാം നീറ്റലെന്നാണ് യുവാവ് ആദ്യം കരുതിയത്. വിവരം യുവതിയോട് പറഞ്ഞു. സ്വകാര്യ ഭാഗത്ത് ഐസ് വച്ച് തരാമെന്ന് പറഞ്ഞ് മുളകെണ്ണ പുരട്ടിയ ഐസ് വച്ചുകൊടുക്കുകയും ചെയ്‌തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, WEDDING, WOMAN MARRIES EX BOYFRIENDS FATHER, VIDEO VIRAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.