SignIn
Kerala Kaumudi Online
Tuesday, 30 April 2024 2.47 PM IST

പിണറായി കമ്മ്യൂണലിസ്റ്റ്: രേവന്ത് റെഡ്ഡി

reventh

കൽപ്പറ്റ: പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് ലീഡറല്ലെന്നും 'കമ്മ്യൂണലിസ്റ്റ്' ലീഡറാണെന്നും തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ടി. സിദ്ദീഖ് എം.എൽ.എ നടത്തിയ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെലങ്കാനയിലെ 17 സീറ്റുകളിൽ 14ലും ഇന്ത്യ മുന്നണി വിജയിക്കും. കേരളത്തിലെ ജനങ്ങൾ കഠിനാദ്ധ്വാനികളും ബുദ്ധിശക്തിയുമുള്ളവരുമാണ്. മലയാളികളുടെ കഠിനാദ്ധ്വാനം ഗൾഫ് രാജ്യങ്ങൾക്ക് ഗുണം ചെയ്യുന്നുണ്ടെങ്കിലും കേരളത്തിന് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. അതിനു കാരണം കേരളത്തിലെ ജനങ്ങളല്ല. എൽ.ഡി.എഫ് സർക്കാരും പിണറായി വിജയന്റെയും കുടുംബത്തിന്റെയും അഴിമതിയുമാണെന്നും അദ്ദേഹം പറഞ്ഞു.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: REVANTH REDDY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.