SignIn
Kerala Kaumudi Online
Thursday, 09 May 2024 9.04 AM IST

പ്രേമലു 9ന് ; ആഘോഷമായി ട്രെയിലർ

ss

നസ്ളൻ, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പ്രേമലു എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.ആഘോഷ ചിത്രം എന്ന സൂചന നൽകുന്നതാണ് ട്രെയിലർ.ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 9ന് റിലീസ് ചെയ്യും. ശ്യാം മോഹൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങൾ. കന്നട-തെലുങ്ക് സിനിമകളിൽ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ച സഞ്ജിത് ഹെഗ്‌ഡെ ആദ്യമായി ഒരു മലയാള ചിത്രത്തിനായി ആലപിക്കുന്നു എന്ന പ്രത്യേകതയുണ്ട്. അടുത്തിടെ ഇന്ത്യയൊട്ടാകെ തരംഗമായ സത്യഭാമ എന്ന കവർ സോംഗിലൂടെ മലയാളികൾക്കും സഞ്ജിത് ഹെഡ്‌ഡെ കൂടുതൽ പരിചിതനാണ്. സഞ്ജിത് ആലപിച്ച കുട്ടി കൂടിയേ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് സുഹൈൽ കോയയും സംഗീതം വിഷ്ണു വിജയ്‌യുമാണ്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന. ഛായാഗ്രഹണം അജ്‌മൽ സാബു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാംപുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.