SignIn
Kerala Kaumudi Online
Saturday, 27 July 2024 9.55 AM IST

"ഞാൻ ഭയങ്കര പൈങ്കിളിയാണ്, ഡോമിനേറ്റ് ചെയ്യുന്ന പങ്കാളിയെയാണ് ഇഷ്ടം"; ദാമ്പത്യത്തെക്കുറിച്ച് വെളിപ്പെടുത്തി സ്വാസിക

swasika

സീരിയലുകളിലൂടെയും "കട്ടപ്പനയിലെ ഋതിക് റോഷൻ" അടക്കമുള്ള സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് സ്വാസിക. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് നടിയുടെ ഭർത്താവ്.

ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദാമ്പത്യ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സ്വാസിക. 'എന്നെ കുറച്ച് ഡോമിനേറ്റ് ചെയ്യുന്ന പങ്കാളി വന്നാൽ എനിക്ക് സന്തോഷം മാത്രമായിരുന്നു. എവിടെപ്പോയി, എന്ത് ചെയ്തൂന്നൊക്കെ ഭർത്താവ് ചോദിക്കുന്നതൊക്കെ ഇഷ്ടമുള്ളയാളാണ്. പക്ഷേ കിട്ടിയ ആൾ അങ്ങനെയൊന്നും ചോദിക്കില്ല. ഭയങ്കര പീസ് ഫുള്ളായി കൊണ്ടുനടക്കുന്നതാണ് റിയൽ റിലേഷൻഷിപ്പെന്ന് പ്രേമിനെ പരിചയപ്പെട്ടതിന് ശേഷമാണ് തിരിച്ചറിഞ്ഞത്.

അദ്ദേഹത്തെ മീറ്റ് ചെയ്തതിന് ശേഷം ഞാൻ ഒത്തിരി വർക്ക് ചെയ്തു.ഫോണിൽപ്പോലും വളരെ കുറച്ചേ സംസാരിക്കാറുള്ളൂ. കാണലും വല്ലപ്പോഴുമേയുള്ളൂ. പക്ഷേ ഇന്നേവരെ ഒരു കംപ്ലയിന്റ് പറഞ്ഞിട്ടില്ല. നിനക്ക് ഞാൻ പ്രയോറിറ്റി അല്ലെന്ന് തമാശയ്ക്ക് പോലും പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ ജനറേഷനിലുള്ള പെൺകുട്ടികളൊക്കെ ആഗ്രഹിക്കുന്നത് പ്രേമിനെപ്പോലൊരാളെയാണ്.

എനിക്ക് ഭർത്താവിന്റെ പ്ലേറ്റിൽ ഭക്ഷണം കഴിക്കാനും, ആ പാത്രം കഴുകാനും, ഭക്ഷണം കഴിക്കുമ്പോൾ അടുത്തിരിക്കാനുമെല്ലാം ഇഷ്ടമാണ്. പൂമുഖ വാതിൽക്കൽ സ്‌നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്ന ഭാര്യ, വളരെ ചെറിയ പ്രായത്തിൽ തന്നെ ഇങ്ങനെയൊക്കെ ആഗ്രഹമുണ്ടായിരുന്നു. ഭർത്താവിന്റെ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കണമെന്നൊക്കെയുണ്ടായിരുന്നു. ഇപ്പോൾ പ്രേം ഭക്ഷണം കഴിക്കുന്നത് നോക്കിയിരുന്നാൽ, നീ കഴിച്ചുകഴിഞ്ഞില്ലേ പോയി കൈ കഴുകെന്ന് പറയും. അപ്പോൾ ഞാൻ അല്ല ഒന്നിച്ച് കൈ കഴുകാന്ന് പറയും.

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനാണ് എനിക്കാഗ്രഹം. പക്ഷേ എടുത്തോണ്ട് പോയി ടിവിയുടെ മുന്നിൽ നിന്ന് കഴിക്കുന്നതാണ് പ്രേമിന്റെ ശീലം. അപ്പോൾ ഞാനും അതിന്റെ മുന്നിൽ നിന്ന് കഴിക്കും. അപ്പോൾ കൂടുതലൊന്നും സംസാരിക്കാനൊന്നും പറ്റില്ലല്ലോ. എനിക്ക് വാരിക്കൊടുക്കാനൊക്കെ ആഗ്രഹമുണ്ട്. വാരിക്കൊടുക്കുകയും, തിരിച്ച് വാരി തരികയുമൊക്കെ ചെയ്യും. പക്ഷേ ഞാൻ ഇനിഷ്യേറ്റ് ചെയ്താൽ മാത്രമേ അങ്ങനെ ചെയ്യൂ. സ്വന്തമായി ചെയ്യില്ല. എല്ലാം കാര്യങ്ങളും സ്വന്തമായി ചെയ്യണമെന്നാണ് ആൾക്ക്.പാർട്ണർക്ക് എല്ലാ ഫ്രീഡവും കൊടുക്കണം. ഒരു രീതിയിലും ബുദ്ധിമുട്ടിക്കില്ല."- നടി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTRESSSWASIKA, PREM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.