ചർമ്മരോഗ ചികിത്സയ്ക്ക് സാമന്ത അമേരിക്കയിലേക്ക്. സൂര്യ രശ്മികൾ ഏൽക്കുന്നത് മൂലമുള്ള അലർജിയാണ് സാമന്തയെ അലട്ടുന്നത്.രണ്ടാഴ്ചയായി സമൂഹ മാധ്യമങ്ങളിൽ നിന്ന് സാമന്ത വിട്ടുനിൽക്കുകയാണ്. സാമന്തയുടെ ആക്ഷൻ ത്രില്ലർ ചിത്രമായ യശോദയുടെ റിലീസും നീട്ടി. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ സാമന്തക്ക് പങ്കെടുക്കാൻ കഴിയാത്തതിനാൽ റിലീസ് നീട്ടിയതെന്നാണ് റിപ്പോർട്ട്. ചികിത്സയുടെ ഭാഗമായാണ് സാമന്ത പുഷ്പ 2 വിൽ നിന്ന് പിൻമാറിയത്. പുഷ്പയിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്നായിരുന്നു ഉ അണ്ടാവാ എന്ന് തുടങ്ങുന്ന സാമന്തയുടെ ഐറ്റം ഡാൻസ്. ബോളിവുഡ് താരം മലൈക അറോറ ആണ് പുഷ്പ 2 വിൽ പ്രേക്ഷകരെ ത്രസിപ്പിക്കാൻ എത്തുന്നത്.
ഷാരൂഖ് ഖാന്റെ ചയ്യാ ചയ്യാ, സൽമാൻ ഖാന്റെ മുന്നി ബദ്നാമുഹൂയി തുടങ്ങി നിരവധി ഡാൻസ് നമ്പരുകളിൽ തകർത്താടിയ താരമാണ് മലൈക. അതേസമയം സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 വിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. പുഷ്പ രാജൻ എന്ന ചന്ദന കള്ളക്കടത്തുകാരനായി അല്ലു അർജുൻ എത്തുന്ന ചിത്രത്തിൽ രശ്മിക മന്ദാന ആണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |