ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി , കെ. മധു, എസ്.എൻ. സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സി.ബി.ഐ 5:ദ് ബ്രെയ്ൻ മേയ് ഒന്നിന് തിയേറ്ററുകളിൽ എത്തും. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ്. ചാക്കോയും വിക്രമുമായി മുകേഷും ജഗതിയും തിരിച്ച് എത്തുന്ന ചിത്രത്തിൽ രൺജി പണിക്കർ, സായ് കുമാർ, സൗബിൻ ഷഹിർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, ഇടവേള ബാബു, ആശ ശരത്, കനിഹ, മാളവിക, മേനോൻ, അൻസിബ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, സ്വാസ്കിക, ചന്ദു, സ്മിനു സിജോ എന്നിവരാണ് മറ്റു താരങ്ങൾ. സ്വർഗ ചിത്രയുടെ ബാനറിൽ അപ്പച്ചനാണ് സി.ബി.ഐ 5 : ദ് ബ്രെയ്ൻ നിർമ്മിക്കുന്നത്. ഛായാഗ്രഹണം അഖിൽ ജോർജ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |