ഒരു കാലത്ത് മലയാളികളുടെ സ്വപ്ന നായികയായിരുന്നു നടി ശ്രീവിദ്യ. സിനിമ പോലെ തന്നെ അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു ശ്രീവിദ്യയുടെ ജീവിതവും. . കാൻസർ ബാധിതയായി ചികിത്സയിൽ തുടരവെയായിരുന്നു ശ്രീവിദ്യയുടെ അന്ത്യം. മരണ ശേഷവും ശ്രീവിദ്യയുടെ സ്വത്തിന് സംബന്ധിച്ച തർക്കവും വിവാദത്തിലായിരുന്നു.
പ്രേംനസീർ ഷീല, സത്യൻ ശാരദ പ്രണയഡോഡി പോലെ പ്രസിദ്ധമായിരുന്നു മധു ശ്രീവിദ്യ താരജോഡി.. എന്നാൽ സിനിമയിലും ജീവിതത്തിലും പ്രശസ്തമായത് നടൻ കമലഹസാനും ശ്രീവിദ്യയും തമ്മിലുള്ള പ്രണയമാണ്.. സംവിധായകൻ രഞ്ജിത്തിന്റെ തിരക്കഥ എന്ന ചലച്ചിത്രം ഈ പ്രണയത്തിൽ നിന്ന് പ്രചോദനം കൊണ്ട് രൂപം കൊണ്ട സൃഷ്ടിയാണ്.
പ്രണയം കൊടുമ്പിരി കൊണ്ടപ്പോഴും, കമലും ശ്രീവിദ്യയും തമ്മിൽ ഒന്നിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചവരിൽ ശ്രീവിദ്യയുടെ അമ്മയുമുണ്ടായിരുന്നു. ഈ പ്രണയത്തെക്കുറിച്ച് അവർ രണ്ടുപേരും പിൽക്കാലങ്ങളിൽ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഇരുവരും അവരുടെ കരിയറുകളിൽ മികച്ച നിലയിൽ ഉയർന്നു വരുന്ന വേളയിലായിരുന്നു പ്രണയം. ഒരിക്കലും ശ്രീവിദ്യയെ കുറ്റപ്പെടുത്തുന്ന നിലയിൽ കമൽ ഇതേപ്പറ്റി സംസാരിച്ചിട്ടില്ല. പിന്നീട് കമൽ വാണി ഗണപതിയെ വിവാഹം ചെയ്തു.
ശ്രീവിദ്യക്ക് മറ്റൊരു പ്രണയവും വിവാഹവും ഉണ്ടായിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. . ആ പ്രണയത്തെക്കുറിച്ച് സംവിധായകൻ ഭരതൻറെ ഭാര്യ കൂടിയായിരുന്ന നടി കെ.പി.എ.സി. ലളിത മറയില്ലാതെ സംസാരിച്ചിട്ടുമുണ്ട്. എന്നാൽ, ശ്രീവിദ്യയുടെ വിവാഹം നടന്നത് അവർ പ്രണയിച്ച നടനുമായോ സംവിധായനുമായോ അല്ലായിരുന്നു. അത് മലയാള സിനിമയിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ജോർജുമായിട്ടായിരുന്നു. കുടുംബത്തിന്റെ എതിർപ്പ് പോലും അവഗണിച്ചു കൊണ്ടായിരുന്നു ജോർജിനെ ശ്രീവിദ്യ വിവാഹം ചെയ്തത്. എന്നാൽ, സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഈ ബന്ധം രണ്ടു വർഷങ്ങൾക്കുള്ളിൽ വിവാഹമോചനത്തിൽ കലാശിച്ചു.
സിനിമയിൽ ഭാഗ്യനായികയായിരുന്നു എങ്കിലും, ശ്രീവിദ്യയുടെ പ്രണയ വിവാഹജീവിതങ്ങൾ അങ്ങനെയായിരുന്നില്ല, വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷം പൊലിഞ്ഞ പ്രണയത്തെക്കുറിച്ച് അവർ ഒരു ചാനൽ പരിപാടിയിൽ പറഞ്ഞിരുന്നു.
ഓർത്തോഡക്സ് ബ്രാഹ്മണ കുടുംബത്തിൽ പിറന്ന ശ്രീവിദ്യ എങ്ങനെയാണ് ഇങ്ങനെയൊരു പ്രണയത്തിൽ പെട്ടത് എന്ന ചോദ്യത്തിനാണ് അവർ മറുപടി നൽകിയത്. ഒരു ഘട്ടത്തിൽ എല്ലാ സ്ത്രീകളും പുരുഷന്മാരും ചിലതിലേക്ക് അവരെ സ്വയം തള്ളിവിടും. പ്രണയമാകട്ടെ, കല്യാണമാകട്ടെ. കല്യാണം കഴിക്കേണ്ടയാൾ മറ്റൊരു കുട്ടിയെ വിവാഹം ചെയ്തതും തനിക്ക് അയാളോട് ദേഷ്യമായി. പേര് പറയാൻ ആഗ്രഹിക്കുന്നില്ല. 'ഇയാൾക്ക് കല്യാണം കഴിക്കാമെങ്കിൽ, എനിക്ക് കല്യാണം കഴിച്ചുകൂടേ' എന്നായിരുന്നു അവരുടെ ചോദ്യം
ഞങ്ങളുടെ വിവാഹം നിശ്ചയിച്ചു. വീട്ടുകാർ അങ്ങോട്ടും ഇങ്ങോട്ടും വന്ന് സംസാരിച്ചു. ഒരു വർഷത്തിനകം കല്യാണം നടത്താമെന്നായിരുന്നു ധാരണ. ഞങ്ങൾ രണ്ടുപേർക്കും അന്ന് 22 വയസായിരുന്നു പ്രായം. ആ ഒരുവർഷത്തിനിടയിൽ ഞങ്ങൾ പലപല വിഷയങ്ങൾ അറിയുന്നു. അത്രയും മനസ്സിലാക്കിയിട്ടും, അതേ നടക്കുള്ളൂ, ഇത് നടക്കില്ല എന്നയാൾ മുഖത്തു നോക്കി പറഞ്ഞു. സ്നേഹിച്ചു പോയത് കൊണ്ട് എനിക്കയാളെ ഒന്നും ചെയ്യാൻ പറ്റില്ല. എന്നാൽ, ഒരു ഭാര്യയാവാൻ എനിക്കർഹതയില്ലേ എന്ന ചിന്തയായിരുന്നു ആ പ്രായത്തിൽ' എന്ന് ശ്രീവിദ്യ' പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |