ആസിഫ് അലി നായകനായി താമർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം 'സർക്കീട്ട്' ഇന്നാണ് തിയേറ്ററുകളിലെത്തിയത്. വളരെ നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ദിവ്യപ്രഭ, ദീപക് പറമ്പോൽ, ബാലതാരം ഓർഹാൻ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതി ദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപൻ അടാട്ട്, സിൻസ് ഷാൻ, പ്രവീൺ റാം തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അജിത് വിനായക ഫിലിംസ്, ആക്ഷൻ ഫിലിംസ് എന്നീ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക് എന്നിവർ ചേർന്നാണ് നിർമ്മാണം.
സിനിമാ റിലീസിനിടെ സംവിധായകൻ താമർ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നടൻ ആസിഫ് അലിയെക്കുറിച്ചാണ് താമർ കുറിച്ചത്. സിനിമയുടെ ചിത്രീകരണത്തിനെ നിലത്ത് പുതച്ച് കിടന്നുറങ്ങുന്ന ആസിഫ് അലിയുടെ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്. രാത്രി രണ്ടു മണിക്ക് റാസൽഖെെമയിലെ കൊടും തണുപ്പിൽ ഒരു ചെറിയ പുതപ്പിൽ ഈ നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ആസിഫലിയാണെന്നാണ് താമർ കുറിച്ചത്. നടന് നന്ദിയും സംവിധായകൻ പറയുന്നുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം
രാത്രി രണ്ടു മണിക്ക്, റാസ് അൽഖൈമയിലെ കൊടും തണുപ്പിൽ, ഒരു ചെറിയ പുതപ്പിൽ, ഈ നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ആസിഫലിയാണ്. നന്ദി, പ്രിയപ്പെട്ട ആസിഫ് അലി സർക്കീട്ടിനെ വിശ്വസിച്ച് കൂടെ നിന്നതിന്. അമീറായി ജീവിച്ചതിന്.
അമീറിനെ ആളുകൾ ഏറ്റെടുക്കും എന്ന പ്രതീക്ഷയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |