വിക്രം നായകനായ റിലീസിന് ഒരുങ്ങുന്ന തങ്കലാനു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടുവം. അട്ടകത്തി ദിനേശ്, ആര്യ, അശോക് സെൽവൻ എന്നിവരാണ് പ്രധാന താരങ്ങൾ. പ്രതിനായകനായാണ് ആര്യ എത്തുന്നത്. ചിത്രം ഗ്യാങ്സ്റ്റർ ആക്ഷൻ ഗണത്തിൽപ്പെടുന്നു. സർപട്ടാ പരമ്പരൈ 2 എന്ന ചിത്രത്തിനു മുൻപ് വേട്ടുവം സംവിധാനം ചെയ്യാനാണ് പാ രഞ്ജിത്ത് ഒരുങ്ങുന്നത്. ആര്യ, പശുപതി, ജോൺ കൊക്കൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത സാർപട്ടാ പരമ്പരൈ 2021 ജൂലായ് 22ന് ആമസോൺ പ്രൈമിലൂടെയാണ് റിലീസിന് എത്തിയത്. വടക്കൻ ചെന്നൈയിലെ പരമ്പരാഗത ബോക്സിങ് മത്സരങ്ങളെ ആധാരമാക്കി ഒരുക്കിയ ചിത്രം ഗംഭീര അഭിപ്രായമാണ് നേടിയത്. കബിലൻ എന്ന മികച്ച കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്. വീണ്ടും പാ രഞ്ജിത്ത് ചിത്രത്തിന്റെ ഭാഗമായി ആര്യ എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത അട്ടകത്തി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |