SignIn
Kerala Kaumudi Online
Sunday, 18 August 2024 5.11 AM IST

സിനർജി ഫുഡ് ബിസിനസ് എക്‌സ്‌പോ മൂന്നിന്‌

synergy

കൊച്ചി: ഫുഡ് ബിസിനസ് മേഖലയിലെ പുതുമകൾ പരിചയപ്പെടുത്തുന്നതിനായി സിനർജി എക്‌സ്‌പോഷേഴ്‌സ് ആൻഡ് ഇവന്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബി2ബി എക്‌സ്‌പോ സംഘടിപ്പിക്കുന്നു. കേരളത്തിലെ ഭക്ഷ്യ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ സഹകരണത്തോടെ കോയമ്പത്തൂരിലെ കോഡിസിയ ട്രേഡ് ഫെയർ കോംപ്ലക്‌സിൽ മൂന്നമുതൽ അഞ്ചു വരെയാണ് എക്‌സ്‌പോ. ഫുഡ് ആൻഡ് ബിവറേജ് മാനുഫാക്ചറിംഗ്, ഹോസ്പിറ്റാലിറ്റി, അനുബന്ധ വ്യവസായങ്ങൾ തുടങ്ങി 300ലേറെ കമ്പനികൾ അവരുടെ ഉത്പന്നങ്ങളും ബ്രാൻഡുകളും മേളയിൽ പ്രദർശിപ്പിക്കും.

ഓൾ ഇന്ത്യ ഫുഡ് പ്രോസസേഴ്‌സ് അസോസിയേഷൻ (എ.ഐ.എഫ്.പി.എ), സൊസൈറ്റി ഒഫ് ഇന്ത്യൻ ബേക്കേഴ്‌സ് (എസ്.ഐ.ബി), സൗത്ത് ഇന്ത്യ ഹോട്ടൽസ് ആൻഡ് റെസ്‌റ്ററന്റ്‌സ് അസോസിയേഷൻ (എസ്.ഐ.എച്ച്.ആർ.എ), കേരള ഹോട്ടൽ ആൻഡ് റെസ്‌റ്ററന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ), കേരള സ്‌റ്റേറ്റ് സ്‌മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ), ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ (കെ.സി.എ), അപ്രൂവ്ഡ് ആൻഡ് ക്ലാസിഫൈഡ് ഹോട്ടൽസ് അസോസിയേഷൻ ഒഫ് കേരള (എ.സി.എച്ച്.എ.കെ) എന്നീ സംഘടനകളുമായി സഹകരിച്ചാണ് എക്‌സ്‌പോ നടത്തുന്നത്. നേപ്പാൾ, ശ്രീലങ്ക, ഗൾഫ് രാജ്യങ്ങളിൽ എന്നിവിടങ്ങളിൽ നിന്ന് ഡെലിഗേറ്റുകൾ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.