1. ഐ.ഐ.ടി ബോംബെ പി.ജി,പി.എച്ച്ഡി ഷെഡ്യൂൾ:- ഐ.ഐ.ടി ബോംബെ നടത്തുന്ന 2025-26 അദ്ധ്യയന വർഷ പി.ജി,പി.എച്ച്ഡി കോഴ്സുകൾക്ക് 25 മുതൽ അപേക്ഷിക്കാം. പി.എച്ച്ഡി,എം.ടെക്,എം.എസ് ബൈ റിസർച്ച് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്,എം.എസ് ബൈ റിസർച്ച് ഇൻ ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,എം.എസ് ബൈ റിസർച്ച് ഇൻ ഹെൽത്ത്കെയർ ഇൻഫോർമാറ്റിക്സ്,ഡ്യൂവൽ ഡിഗ്രി:എം.ടെക്+ പി.എച്ച്ഡി,മാസ്റ്റർ ഇൻ പബ്ലിക് പോളിസി,ഡ്യൂവൽ ഡിഗ്രി:എം.എ+ പി.എച്ച്ഡി ഇൻ ഫിലോസഫി,മാസ്റ്റർ ഇൻ ഡെവലപ്മെന്റ് പ്രാക്ടീസ്,മാസ്റ്റർ ഒഫ് ആർട്സ് ബൈ റിസേർച്ച് എന്നീ പ്രോഗ്രാമുകളിൽ അപേക്ഷിക്കാം. വെബ്സൈറ്റ്:iitb.ac.in.
2. AIBE ഫലം:- ബാർ കൗൺസിൽ ഒഫ് ഇന്ത്യ നടത്തിയ ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ (AIBE) ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്:allindiabarexamination.com.
3. സി.യു.ഇ.ടി യുജി പരീക്ഷാ ഫീസ്:- നാഷണൽ ടെസ്റ്റിംഗ് ഏജൻസി മേയ് 8 മുതൽ ജൂൺ ഒന്നു വരെ നടത്തുന്ന സി.യു.ഇ.ടി യുജി പരീക്ഷയുടെ അപേക്ഷ 24 വരെ ദീർഘിപ്പിച്ചു. വെബ്സൈറ്റ്:https://www.nta.ac.in/.
4. സി.യു.ഇ.ടി പി.ജി അഡ്മിറ്റ് കാർഡ്:- നാഷണൽ ടെസ്റ്റിംഗ് ഏജൻസി 26 മുതൽ ഏപ്രിൽ ഒന്നു വരെ നടത്തുന്ന സി.യു.ഇ.ടി പിജി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്:https://exams.nta.ac.in/CUET-PG/.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |