SignIn
Kerala Kaumudi Online
Saturday, 25 April 2026 11.15 PM IST

പ്രചാരണത്തിന്  സോഷ്യൽ  മീഡിയ   മാത്രം; ഇലക്ഷനുവേണ്ടി  പൈസ  ചെലവാക്കാൻ  താത്‌പര്യമില്ലെന്ന് ചെകുത്താൻ

Increase Font Size Decrease Font Size Print Page
aju-alex

പത്തനംതിട്ട; അഴിമതിക്കെതിരെ പോരാടാനാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ചെകുത്താൻ എന്ന പേരിലറിയപ്പെടുന്ന യൂട്യൂബർ അജു അലക്‌സ്. തിരുവല്ല നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അജു മത്സരിക്കുന്നത്.

'സുതാര്യമായ സർക്കാർ സംവിധാനം വികസിപ്പിക്കുന്നതിനായി പറ്റുന്നത്ര കാര്യങ്ങൾ ചെയ്യണം. സുതാര്യതയെ മുൻനിർത്തി സർക്കാർ സംവിധാനം വികസിപ്പിച്ചാൽ ജനങ്ങൾക്ക് ഓഡിറ്റ് ചെയ്യാൻ സാധിക്കും. എല്ലാവരുടെയും ഓഡിറ്റിന് വിധേയമാകുന്ന സ്ഥാപനത്തിന്റെ കുറ്റവും കുറവുമൊക്കെ അപ്പപ്പോൾ പുറത്തുവരും. അങ്ങനെ വരുമ്പോൾ പരിഹാരവും പൊതുജനങ്ങൾ തന്നെ കണ്ടുപിടിക്കും. സമൂഹം ഒന്നിച്ചുനിന്ന് പരിഹാരം കണ്ടെത്തിയാൽ ഏറ്റവും മികച്ച സംവിധാനമാവും ഉണ്ടാവുക.


അതിന് എന്റെ തല വേണമെന്ന് നിർബന്ധമില്ല. ഈ സിസ്റ്റം മുന്നോട്ടുപോയാൽ മതി. അവിടെ എനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുമില്ല. അവിടെയാണ് ജനാധിപത്യമുള്ളത്. അങ്ങനെയാണ് പൂർണമായ ജനാധിപത്യമുണ്ടാവുന്നത്. ഇങ്ങനെയൊരു ഐഡിയ തോന്നിക്കഴിഞ്ഞിട്ട് ഒന്നും ചെയ്യാതെയിരിക്കുന്നത് അനീതിയാണ്. സിസ്റ്റത്തിന് എതിരായിട്ടുള്ള പോരാട്ടമല്ല. നല്ലൊരു സിസ്റ്റം വരാൻ വേണ്ടിയിട്ടുള്ള ശ്രമമാണ്. അതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

പ്രചാരണത്തിന് സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോം മാത്രമേയുള്ളൂ. റോഡിലൂടെ ജീപ്പിലോ മറ്റോ ഒരുതവണ പോകും. എല്ലാദിവസവും എട്ടുമണിതൊട്ട് ഉറങ്ങുന്നതുവരെ ലൈവായിരിക്കും. ഇലക്ഷനുവേണ്ടി പൈസ ചെലവാക്കാൻ താത്‌പര്യമില്ല. സോഷ്യൽ മീഡിയ ഇല്ലാത്തവർ എനിക്ക് വോട്ട് ചെയ്യേണ്ട'- അജു അലക്‌സ് വ്യക്തമാക്കി. 'യഥാ‌ർത്ഥ മാറ്റത്തിനായി സ്വതന്ത്ര ശബ്ദം' എന്നാണ് അജുവിന്റെ പോസ്റ്ററിലെ മുദ്രാവാക്യം.

TAGS: AJU ALEX, CHEKUTHAN, TIRUVALLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.