
കണ്ണൂർ: വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിലെ വലിയ ദ്വാരം വിവാദമാകുന്നു. പേരാവൂർ നിയോജക മണ്ഡലത്തിൽ വീട്ടിലെ വോട്ടിനുപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ ദ്വാരത്തിന്റെ വലിപ്പം കൂടുതലാണെന്ന് മണ്ഡലത്തിലെ സ്ഥാനാർത്ഥിയും എംഎൽഎയുമായി സണ്ണിജോസഫ് ആരോപിച്ചു. വിരലുകൾ കടക്കാൻ പാകത്തിനുള്ള ദ്വാരം ബാലറ്റ് പെട്ടിക്ക് എന്തിനാണെന്നും സണ്ണിജോസഫ് ചോദിച്ചു.
ജില്ലാ വരണാധികാരി കൂടിയായ കളക്‌ടർ സംഭവത്തിന്റെ ഗൗരവം മനസിലാക്കി പ്രവർത്തിക്കുമെന്നാണ് കരുതിയതെന്നും എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നെന്നും സണ്ണിജോസഫ് പറയുന്നു.
ബാലറ്റ് പെട്ടിയിലെ ദ്വാരത്തിന്റെ ചിത്രം കാണിച്ച് കളക്‌ടറുമായി സംസാരിച്ചു. ദ്വാരം അധികമായിപ്പോയി, പരിഹാരം ഉണ്ടാക്കാമെന്ന് പറയുന്നതിന് പകരം തട്ടിക്കയറുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഇക്കാര്യത്തിൽ കളക്‌ടർക്ക് ഉത്തരമില്ല. ഇത് ബോധപൂർവമാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും സണ്ണിജോസഫ് ആരോപിച്ചു. ജില്ലയിലെ തിരഞ്ഞെടുപ്പ് നീതിപൂർവമാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോ കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനോ ഇടപെടണമെന്നാണ് സണ്ണി ജോസഫിന്റെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |