
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാതെ പോയ സർക്കാർ ജീവനക്കാരുടെ യഥാർത്ഥ കണക്ക് പുറത്തുവിടണമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി.ഗോപകുമാർ ആവശ്യപ്പെട്ടു.
ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ്. സജീവ് അദ്ധ്യക്ഷനായി.
സംസ്ഥാന ട്രഷറർ എം.എസ്. സുഗൈദകുമാരി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.കെ.മധു,പി.ശ്രീകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ യു.സിന്ധു, എൻ.സോയാമോൾ,എസ് അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |