SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.02 PM IST

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു, നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ശബരീനാഥൻ

Increase Font Size Decrease Font Size Print Page
rajeev-chandrasekhar

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. സ്വത്തുവിവരങ്ങൾ മറുച്ചുവച്ചെന്ന കോൺഗ്രസിന്റെ പരാതിയെത്തുടർന്ന് നാമനിർദേശപത്രികയുടെ സൂഷ്മ പരിശോധന താൽക്കാലിമായി മാറ്റിവച്ചിരിക്കുകയായിരുന്നു. പത്രിക സ്വീകരിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് നേമത്തെ യു ഡി എഫ് സ്ഥാനാർത്ഥി ശബരീനാഥ് പറഞ്ഞു.മുതിർന്ന നേതാക്കളുമായി ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ക്രിമിനൽ കു​റ്റമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടികളുടെ സ്വത്ത് ഉണ്ടാകുന്നതിൽ തെ​റ്റില്ല. പക്ഷേ എന്തിനാണു അത് മറച്ചുവയ്ക്കുന്നുതെന്നും ശബരീനാഥൻ ചോദിച്ചു. എൻഡിഎ അക്കൗണ്ടു പൂട്ടിക്കാൻ സുവർണാവസരം ലഭിച്ചിട്ടും സിപിഎം ഉപയോഗിക്കാത്തത് ഡീലാണെന്നും ശബരി ആരോപിച്ചു.

സത്യവാങ്മൂലത്തിൽ കർണാടകയിലെ അടക്കമുള്ള സ്വത്ത് വിവരങ്ങൾ മറച്ചുവച്ചെന്ന് ആക്ഷേപം സുഷ്മ പരിശോധനയ്ക്കിടയിൽ യു ഡി എഫ് ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് മാറ്റിവച്ചത്. ബംഗളൂരുവിലെ കോറമംഗലയിൽ 49,000​ച​തു​ര​ശ്ര​അ​ടി​ ​വി​സ്തീ​ർ​ണ​മു​ള്ള​ ​ പ​ടു​കൂ​റ്റ​ൻ​ ​ബം​ഗ്ലാ​വി​ന്റെ​ ​വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ മറച്ചുവച്ചുവെന്നാണ് യു ഡി എഫിന്റെ ആരോപണം.

എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് കോടതിയെ സമീപിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോൺഗ്രസ് ആരോപണത്തിന് മറുപടിയും അദ്ദേഹം നൽകി. ഇത് കോൺഗ്രസിന്റെ ഒരു രീതിയാണെന്നും ധെെര്യമുണ്ടെങ്കിൽ കേസ് കൊടുക്കാനും അദ്ദേഹം വെല്ലുവിളിച്ചു.

'2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതുപോലെയാണ് കോൺഗ്രസ് ചെയ്തത്. നുണപറയുന്നവരാണ് കോൺഗ്രസ്. നൂറ് ശതമാനവും കള്ളമാണ് കോൺഗ്രസ് പറയുന്നത്. ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ഇതിലൂടെ അവർ ശ്രമിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് സത്യം അറിയാം. തിരഞ്ഞെടുപ്പിൽ വികസനമാണ് ചർച്ച ചെയ്യേണ്ടത്. അത് ബിജെപി ചെയ്യുന്നുണ്ട്. ആവശ്യമില്ലാത്ത വിവാദങ്ങൾ സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്' -രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

111.11​കോ​ടി​ ​രൂ​പ​യു​ടെ​ ​ആ​സ്തി​യാ​ണ് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​നും​ ​ഭാ​ര്യ​യ്ക്കു​മു​ള്ള​തെ​ന്നാ​ണ് ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ലു​ള്ള​ത്.​ ഇ​തി​ൽ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​ന് 93.88​കോ​ടി​യും​ ​ഭാ​ര്യ​ക്ക് 18.10​കോ​ടി​യു​മാ​ണ് ​ആ​സ്തി. 2024​ലെ​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​ഈ​ ​സ്വ​ത്ത് ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

TAGS: NEMOM, NDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.