SignIn
Kerala Kaumudi Online
Thursday, 19 February 2026 6.51 AM IST

ഇഷ്‌ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിന് 18കാരി തൂങ്ങിമരിച്ചതിന് പിന്നാലെ കാമുകനും ആത്മഹത്യ ചെയ‌്തു

Increase Font Size Decrease Font Size Print Page
sajeer-shyma

മലപ്പുറം : ഇഷ്‌ടമില്ലാത്ത വിവാഹം നടന്നതിന്റെ പേരിൽ 18കാരി തൂങ്ങിമരിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ കാമുകനും ആത്മഹത്യ ചെയ‌്തു. ആമയൂർ സ്വദേശിനിയായ ഷൈമ സിനിവർ ഈ മാസം മൂന്നിനാണ് വീട്ടിൽ തൂങ്ങി മരിച്ചത്. ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് സജീർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ ആരോടും പറയാതെ ഇവിടെ നിന്നും പോവുകയായിരുന്നു. എടവണ്ണ പുകമണ്ണിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു ഷൈമയുടെ മരണം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു ആത്മഹത്യ. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. സജീറിനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്.

താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ദ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 04712552056)

TAGS: SUICIDE, MALAPPURAM, LOVERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY