SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.36 PM IST

രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ആത്മഹത്യ ചെയ്ത നിലയിൽ

Increase Font Size Decrease Font Size Print Page
chinnu-pappu-

കാസർകോട് : സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടകമുറിയിലാണ് ചിന്നു പാപ്പുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദൂർ സ്വദേശിയാണ്,​ ഇന്ന് ഉച്ചയോടെയാണ് വിദ്യാനഗർ പൊലീസിന് വിവരം ലഭിച്ചത്.

കുറച്ചുനാളായി ചിന്നു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ചിന്നു പാപ്പുവിനുണ്ട്. കാസർകോട് ഭാഷയിൽ വീഡിയോകൾ അവതരിപ്പിച്ചിരുന്ന ചിന്നു പാചക യാത്രാ വീഡിയോകളാണ് ഏറെയും ചെയ്തിരുന്നത്. ഇതിനൊപ്പം പ്രൊമോഷൻ വീഡിയോകളും ചെയ്തിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് നടന്നുവരികയായിരുന്നു എന്നാണ് വിവരം. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി വിദ്യാനഗർ പൊലീസ് അറിയിച്ചു.

TAGS: SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY