SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.52 PM IST

പീഡനത്തിനിരയായ 16കാരി  ആത്മഹത്യ  ചെയ്തു; സംഭവം വയനാട്ടിൽ

Increase Font Size Decrease Font Size Print Page
student

കൽപറ്റ: വയനാട്ടിൽ പീഡനത്തിനിരയായ 16കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാ‌ർത്ഥിനി ആത്മഹത്യ ചെയ്തത്. ബന്ധുവും അയൽവാസിയുമാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർത്ഥിനി പീഡനത്തിനിരയായ വിവരം സ്കൂൾ അധികൃതരാണ് പൊലീസിൽ അറിയിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് കഴിയുന്നത്. മാതാവിനൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

TAGS: SUICIDE, STUDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY