തിരുവനന്തപുരം: സ്വർണനിക്ഷേപ പദ്ധതിപ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് 467 കിലോഗ്രാം സ്വർണം റിസർവ് ബാങ്കിനെ ഏൽപ്പിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പൂജകൾക്കോ മറ്റാവശ്യങ്ങൾക്കോ ഉപയോഗിക്കാത്ത സ്വർണമാണിതെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.
'ശബരിമലയിൽ ഇപ്പോൾ ഉയർന്നുവന്ന സ്വർണപ്പാളി വിവാദം മാത്രമല്ല, ശ്രീകോവിലിൽ വിജയ് മല്യ സ്വർണം പൂശിയതുമുതലുള്ള കാര്യങ്ങളെക്കുറിച്ച് ഹൈക്കോടതിയോട് സമഗ്ര അന്വേഷണം ആവശ്യപ്പെടും. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 18 സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരുന്ന സി വിഭാഗത്തിൽപ്പെട്ട 467 കിലോ സ്വർണമാണ് റിസർവ് ബാങ്കിനെ ഏൽപ്പിച്ചത്. എ വിഭാഗത്തിൽ പൗരാണിക സ്വഭാവമുള്ളതും ബി വിഭാഗത്തിൽ ഉത്സവാവശ്യങ്ങൾക്കുള്ള സ്വർണവുമാണ്. ഇത് കൃത്യമായി കണക്കെടുത്ത് സൂക്ഷിച്ചിട്ടുണ്ട്.
ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളിയുടെ അറ്റകുറ്റപ്പണി, ശിൽപത്തിലെ പീഠം എന്നിവയെക്കുറിച്ച് മാത്രമല്ല, ശ്രീകോവിലിൽ മദ്യവ്യവസായി വിജയ് മല്യ 1999ൽ സ്വർണം പൂശിയതുമുതലുള്ള പ്രവർത്തനങ്ങളിൽ അന്വേഷണം വേണം. ഇതിനായി ഉടൻ കോടതിയെ സമീപിക്കും'-ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |