
ശബരിമല: ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ശാസ്ത്രിയ തെളിവെടുപ്പിനായി, സ്വർണക്കവർച്ചയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെ ശബരിമലയിലെത്തി. എസ്.പി ശശിധരന്റെ നേതൃത്വത്തിൽ വിദഗ്ദ്ധരടങ്ങുന്ന 15 അംഗ സംഘമാണെത്തിയത്.
ഇന്ന് ഉച്ചപൂജയ്ക്കു ശേഷം തന്ത്രി ദേവന്റെ അനുജ്ഞ വാങ്ങും. തുടർന്ന് നടയടച്ചശേഷമാണ് പരിശോധന നടത്തുക. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുടെ സൈഡ് പില്ലർ പാളികളുടെ തൂക്കം, 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയിട്ടില്ലാത്ത ക്ഷേത്രഭാഗത്തെ സ്വർണത്തിന്റെ സാമ്പിളുകൾ, മറ്റിടങ്ങളിലെ സാമ്പിളുകൾ, ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളകളിലെയും ചെമ്പുപാളികളുടെ സാമ്പിളുകൾ തുടങ്ങിയവ സംഘം ശേഖരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |