
ആലപ്പുഴ: മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ അമ്മ വീണ്ടും പഞ്ചായത്തിൽ സ്ഥാനാർത്ഥിയായപ്പോൾ, മകൾ ജില്ലാപഞ്ചായത്തിൽ കന്നി അങ്കം കുറിച്ചു.
ഹരിപ്പാട് കരുവാറ്റ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലാണ് കരുവാറ്റ കൊല്ലംപറമ്പിൽ രുഗ്മിണി രാജു (56) ഇടത് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. ഏക മകൾ അഡ്വ.അനില രാജു (27) ജില്ലാ പഞ്ചായത്ത് കരുവാറ്റ ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ്. 2005 - 10 കാലയളവിലാണ് രുഗ്മിണി രാജു ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നത്. കഴിഞ്ഞ
തവണ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സി.പി.എം ഹരിപ്പാട് ഏരിയാ കമ്മിറ്റിയംഗമാണ്.
കേരള സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർപേഴ്സണാണ് അനില രാജു ആലപ്പുഴ ജില്ലാ കോടതിയിൽ അഭിഭാഷകയാണ്. സി.പി.എം കരുവാറ്റ തെക്ക് ലോക്കൽ കമ്മിറ്റിയംഗമാണ്. ഇതേ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ രാജുവാണ് ഭാര്യയുടെയും മകളുടെയും ഏറ്റവും വലിയ പിന്തുണ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |