
തിരുവനന്തപുരം: ശബരിമല സ്പെഷ്യൽ സർവീസിലൂടെ തിങ്കളാഴ്ച മാത്രം കെ.എസ്.ആർ.ടി.സി നേടിയത് 60 ലക്ഷം രൂപ. വൻ ഭക്തജന പ്രവാഹമുണ്ടായ ഇന്നലെ 70 ലക്ഷത്തിലധികം കളക്ഷൻ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെ വ്യക്തമായ കളക്ഷൻ കണക്ക് ലഭിക്കും.ആദ്യ ഘട്ടത്തിൽ 450 ബസുകളാണ് ശബരിമല സർവീസിനായി ഉപയോഗിക്കുന്നത്. നിലയ്ക്കൽ പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം ഭക്തരുടെ തിരക്കനുസരിച്ച് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. 202 ബസുകളാണ് ചെയിൻ സർവീസിനായി പമ്പയിലെത്തിച്ചിട്ടുള്ളത്. നിലയ്ക്കൽ പമ്പ സർവീസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിച്ചു. പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |