
കൊച്ചി: സമ്പൂർണ ദാരിദ്ര്യ നിർമ്മാർജ്ജനവും മാലിന്യമുക്തിയും ഉറപ്പാക്കുമെന്നും തെരുവുനായ ശല്യം ഇല്ലാതാക്കുമെന്നും യു.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രികയിൽ വാഗ്ദാനം. ആധുനിക സാങ്കേതികവിദ്യകൾ നാടിന്റെ വികസനത്തിന് വിനിയോഗിക്കും.
കൊച്ചിയിൽ നടന്ന ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, ഷിബു ബേബിജോൺ, ജി. ദേവരാജൻ, മാണി സി. കാപ്പൻ, സി.പി. ജോൺ, എ.എൻ. രാജൻബാബു തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന
വാഗ്ദാനങ്ങൾ
* ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ആശ്രയ പദ്ധതിയുടെ രണ്ടാംഘട്ടം
* മഞ്ഞ, പിങ്ക് റേഷൻ കാർഡുടമകളുടെ ദാരിദ്ര്യം ഇല്ലാതാക്കാൻ കർമ്മപദ്ധതി
* കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ ഇന്ദിരാ ക്യാന്റീൻ
* മുഴുവൻ വീടുകളിലും ബയോവേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യ ശേഖരണം
* തെരുവുനായ പ്രശ്നം പരിഹരിക്കാൻ മാംസ, മാലിന്യ നിർമ്മാർജ്ജനവും എ.ബി.സിയും
* പകർച്ചവ്യാധി തടയാൻ പ്രത്യേക യൂണിറ്റ്
* അങ്കണവാടി ജീവനക്കാർക്ക് അധിക ആനുകൂല്യം
* വന്യജീവിശല്യമുള്ള പ്രദേശങ്ങളിൽ പ്രത്യേക സ്ക്വാഡ്
* അഞ്ചു വർഷത്തിനകം അഞ്ചു ലക്ഷം വീടുകൾ.
* റോഡുകൾ സ്മാർട്ടാക്കും. കുഴികൾ നികത്താൻ എമർജൻസി ടീം
* ടൂറിസം വിപുലമാക്കും. പാർക്കിംഗ്, ഹോം സ്റ്റേ സൗകര്യം വർദ്ധിപ്പിക്കും
* അറവുശാലകൾ ആധുനികവത്കരിക്കും
* തദ്ദേശ സ്ഥാപനങ്ങളിൽ ആധുനിക പൊതുശ്മശാനം
* കംഫർട്ട് സ്റ്റേഷനുകൾ, ഷീടോയ്‌ലെറ്റ്, ബയോ ടോയ്‌ലെറ്റുകൾ വർദ്ധിപ്പിക്കും
* കോർപ്പറേഷനുകളിൽ അർബൻ അങ്കണവാടികളും ശിശുസംരക്ഷണ കേന്ദ്രങ്ങളും
* വനിതാ സംരംഭകർക്ക് പ്രത്യേക ഫണ്ട്
* അഞ്ചു മുതൽ 10വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് എ.ഐ സ്കിൽ കോഴ്സുകൾ
* കുഴികളുള്ള പഞ്ചായത്ത് റോഡുകൾ 100 ദിവസത്തിനകം നന്നാക്കും
* ആശാവർക്കർമാർക്ക് 2000രൂപ അധിക അലവൻസ്
* പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് രണ്ടുവർഷത്തിലൊരിക്കൽ
* കിടപ്പിലായ രോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കും
* തദ്ദേശസ്ഥാപനങ്ങളുടെ അധികാരങ്ങൾ തിരിച്ചെടുത്ത ഉത്തരവുകൾ റദ്ദാക്കും
* ദുരന്തനിവാരണത്തിന് സ്ഥിരം സമിതികൾ
* അടിയന്തര ചികിത്സാ ദുരിതാശ്വാസ നിധി വിപുലീകരിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |