
കാസർകോട്: പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിൽ നാടകീയ സംഭവങ്ങൾ. യുഡിഎഫ് അംഗങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥി ഒഴികെ ആരും വോട്ടെടുപ്പിന് എത്തിയില്ല. പ്രസിഡന്റ് സ്ഥാനാർത്ഥി ഉഷ എൻ നായർ മാത്രമാണ് ഉണ്ടായിരുന്നത്. യുഡിഎഫ് - ഒമ്പത്, എൽഡിഎഫ് - ഒമ്പത്, എൻഡിഎ - ഒന്ന് എന്നിങ്ങനെയാണ് 19 അംഗ പഞ്ചായത്തിലെ കക്ഷിനില.
ഇന്നലെ വൈകിട്ട് പഞ്ചായത്തിലേക്ക് ജയിച്ച അംഗങ്ങളുടെ യോഗം യുഡിഎഫ് വിളിച്ചുചേർത്തിരുന്നു. കഴിഞ്ഞ തവണ വൈസ് പ്രസിഡന്റായിരുന്ന കാർത്യായനിയെ ആയിരുന്നു യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, പിന്നീട് താരതമ്യേന പുതുമുഖവും പെരിയ വാർഡ് അംഗവുമായ ഉഷയെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കുകയായിരുന്നു. പക്ഷേ, ഇവരെ പിന്തുണയ്‌ക്കാനാകില്ലെന്ന് ഒരു വിഭാഗം അംഗങ്ങൾ വ്യക്തമാക്കി. വിപ്പ് സ്വീകരിക്കാൻ പോലും ഇവർ വിസമ്മതിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥി ഉഷ ഒഴികെ മറ്റാരും എത്തിയില്ല.
പഞ്ചായത്തിൽ ജനാധിപത്യ ധ്വംസനമാണ് ഉണ്ടായതെന്നാണ് എൽഡിഎഫിന്റെ ആരോപണം. യുഡിഎഫിലെ അധികാര തർക്കത്തിന് സഹായകമായ നിലപാടാണ് ബിജെപി അംഗവും സ്വീകരിച്ചതെന്നും അവർ ആരോപിച്ചു. യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിങ്കളാഴ്‌ചത്തേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |