
കൊച്ചി: ലൈംഗികചൂഷണം ആരോപിച്ച് യുവതി പരാതി നൽകിയ സാഹചര്യത്തിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നിയമസഹായം തേടി. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തെയാണ് സമീപിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യഹർജി നൽകുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്‌തെന്നാണ് വിവരം. ഹൈക്കോടതിയെ നേരിട്ട് സമീപിക്കുന്നതിൽ തടസങ്ങളുണ്ട്. സെഷൻസ് കോടതിയിലാണ് ആദ്യം മുൻകൂർ ജാമ്യഹർജി നൽകേണ്ടതെന്ന് സുപ്രീംകോടതി അടുത്തിടെ നിർദ്ദേശിച്ചിരുന്നു. പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ മുൻകൂർ ജാമ്യത്തിനായി സമീപിക്കാനാകുമോ എന്നതും പരിശോധിക്കുന്നുണ്ട്.
അതേസമയം, യുവതി നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത് ഉചിതമല്ലെന്ന് അഡ്വ. ജോർജ് പൂന്തോട്ടം പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് പൊലീസ് സ്‌റ്റേഷനാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |