
കണ്ണൂർ: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം വൈകാതെ മുഖ്യമന്ത്രിയുടെ വാതിൽപ്പടിയിലെത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കൊള്ള മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അറിയില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.
ഒരു പോറ്റിയെ ജയിലിലയച്ച് ബാക്കിയുള്ളവരെ സംരക്ഷിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യം. സംഭവത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ സർക്കാർ വിവിധകാര്യങ്ങൾ ചെയ്യുന്നുണ്ട്. പത്മകുമാറിനെതിരെ സി.പി.എം സംഘടനാനടപടി സ്വീകരിക്കാത്തത് കൊള്ളയ്ക്ക് പിന്നിൽ അദ്ദേഹം തനിച്ചല്ലാത്തതുകൊണ്ടാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |