
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംസ്കൃത പിഎച്ച്.ഡി വിവാദത്തിനിടെ വകുപ്പ് മേധാവിയും ഓറിയന്റൽ സ്റ്റഡീസ് ഡീനുമായ പ്രൊഫ.സി.എൻ വിജയകുമാരിയെ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ പരമോന്നത സമിതിയായ കോർട്ടിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തു. മൂന്നു വർഷത്തേക്കാണിത്. കേരള സർവകലാശാലയിൽ നിന്ന് ആദ്യമായാണ് ഒരു അധ്യാപികയെ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത്. ഗവേഷക വിദ്യാർത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി വിജയകുമാരിയുടെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് പുതിയ പദവി. കേരള സർവകലാശാലയിലും ഡീൻ പദവിയിൽ തുടരാനാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |