
തിരുവനന്തപുരം: കെ.എസ്.എഫ്.ഡി.സിയുടെ തിരുവനന്തപുരത്തെ തീയേറ്ററുകളിലെ സി.സി ടി.വി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രചരിച്ച സംഭവത്തിൽ സൈബർ പൊലീസിന്റെ അന്വേഷണം ഇഴയുന്നു. കേസ് രജിസ്റ്റർ ചെയ്തെങ്കിലും ദൃശ്യങ്ങൾ ഹാക്ക് ചെയ്തതാണോ, ചോർത്തിയതാണോയെന്ന് കണ്ടെത്തിയിട്ടില്ല. ഇക്കാര്യം സ്ഥിരീകരിക്കാൻ കൂടുതൽ ഐ.പി വിലാസം തേടിയിരിക്കുകയാണ് സൈബർ പൊലീസ്. തിരഞ്ഞെടുപ്പിന് ശേഷമേ കൂടുതൽ നടപടികളിലേക്ക് കടക്കുകയുള്ളൂ.
കെ.എസ്.എഫ്.ഡി.സിയുടെ കൈരളി, നിള, ശ്രീ എന്നി തിയറ്ററുകളിലെ സി.സി ടിവി ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചില ഇന്റർനെറ്ര് ഐ.പി വിലാസങ്ങളിൽ ചിലത് കണ്ടെത്തിയിട്ടുണ്ട്. ഇതുകൊണ്ടുമാത്രം കാര്യമില്ലെന്ന് പൊലീസ് പറഞ്ഞു. കെ.എസ്.എഫ്.ഡി.സി ചെയർമാൻ നൽകിയ പരാതിയിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കാൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. കെ.എസ്.എഫ്.ഡി.സി എം.ഡിയുടെ നേതൃത്വത്തിൽ നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണിത്. 10 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകാനാണ് മന്ത്രി സജി ചെറിയാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |