
തിരുവനന്തപുരം: പാറ്റൂർ ജംഗ്ഷനിൽ കാർ ഡിവൈഡറിന് മുകളിലൂടെ സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിലിടിച്ചു കയറി 3 പേർക്ക് ഗുരുതര പരിക്ക്. ആർട്ടെക് ബിൽഡിംഗിന് മുൻവശത്ത് ചാക്ക ബൈപ്പാസിൽ നിന്നെത്തിയ കാറാണ് രാത്രി 12ഓടെ അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ മൂന്നുപേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. രണ്ടു സ്ത്രീകൾക്കും ഒരു പുരുഷനുമാണ് പരിക്കേറ്റതെന്നാണ് വിവരം. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർക്ക് നിസാര പരിക്കേറ്റു.
വികാസ് ഭവന് പരിസരത്തുള്ളവരാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അമിതവേഗതിയിലാണ് കാർ എത്തിയതെന്നും ഒരു ബൊലെറോ കാറിനെ മറികടക്കാൻ ശ്രമിക്കവേ അപകടമുണ്ടായതെന്നും സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനെ അറിയിച്ചു. സംഭവത്തിൽ സി.സി. ടിവി അടക്കമുള്ളവ പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുപടർന്ന് കാറിൽ നിന്ന് ഓയിൽ റോഡിൽ പടർന്നത് ഫയർഫോഴ്സ് എത്തി വൃത്തിയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |