SignIn
Kerala Kaumudi Online
Wednesday, 11 March 2026 3.47 AM IST

'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ'; വോട്ടുചോദിക്കാന്‍ തിരഞ്ഞെടുപ്പ് പരസ്യവാക്യവുമായി ഇടത് മുന്നണി

Increase Font Size Decrease Font Size Print Page
cpm

തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്നാം തവണയും സംസ്ഥാനത്ത് അധികാരത്തിലെത്തുകയെന്ന ലക്ഷ്യവുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് എല്‍ഡിഎഫ്. പിണറായി 3.0 യാഥാര്‍ത്ഥ്യമാക്കാനായി വോട്ട് ചോദിക്കുന്നതിനുള്ള പരസ്യവാക്യമാണ് സമൂഹമാദ്ധ്യമ ഹാന്‍ഡിലുകള്‍ വഴി സിപിഎം പുറത്തിറക്കിയത്. 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ' എന്നതാണ് 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ പ്രചാരണ വാക്യം. 2016ല്‍ 'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും' എന്നും 2021-ല്‍ 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നതുമായിരുന്നു ഇടതുമുന്നണിയുടെ ഹിറ്റ് മുദ്രാവാക്യങ്ങള്‍.

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. നടി ഭാവനയാണ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന വീഡിയോയിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത്. നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവച്ചിട്ടുമുണ്ട്. സെറ്റല്ലേ... നമ്മളീ യാത്ര തുടരും എന്ന വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടുവെങ്കിലും സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവിനാണ് സിപിഎമ്മും ഇടത് മുന്നണിയും ലക്ഷ്യമിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി താത്കാലികം മാത്രമാണെന്നാണ് പാര്‍ട്ടിയും മുന്നണിയും വിലയിരുത്തുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുകയും എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രചാരണം ശക്തിപ്പെടുത്തുകയും ചെയ്താല്‍ മൂന്നാമതും ഭരണത്തിലെത്താമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

TAGS: CPM, POLITICS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.