SignIn
Kerala Kaumudi Online
Sunday, 22 February 2026 7.26 PM IST

കാർഷിക ബിരുദധാരികൾക്ക് വിദേശ ഉപരിപഠന സാദ്ധ്യതകളേറെ

Increase Font Size Decrease Font Size Print Page
p

കാർഷിക ബിരുദധാരികൾക്ക് അമേരിക്ക, യുകെ, ഓസ്ട്രേലിയ, കാനഡ, ന്യൂസീലാൻഡ്, നെതർലൻഡ്‌സ്‌, ബെൽജിയം, ഡെൻമാർക്ക്‌, സ്വീഡൻ, അയർലണ്ട്, സ്വിറ്റ്സർലൻഡ്, നോർവെ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഫുഡ് സയൻസ്, അനിമൽ സയൻസ്, അഗ്രോ എക്കോളജി, സുസ്ഥിര കൃഷി തുടങ്ങിയ മേഖലകളിൽ യഥേഷ്ടം ഉപരിപഠന സാദ്ധ്യതകളുണ്ട്. വാഗണിങ്കെൻ, യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയ , യു.സി ഡേവിസ്, കോർണെൽ, റോയൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, ലീഡ്‌സ്, നോട്ടിംഗ്ഹാം, ക്യുൻസ് ലാൻഡ്, യൂണിവേഴ്‌സിറ്റി ഒഫ് മെൽബൺ, ഗ്വേൽഫ്, ആൽബെർട്ട, ഡബ്ലിൻ, സ്വീഡിഷ് യൂണിവേഴ്സിറ്റി, കോപ്പൻഹേഗൻ, സുറിച്ച്, ബേൺ യൂണിവേഴ്സിറ്റികളിൽ മികച്ച കാർഷിക ഉപരിപഠന കോഴ്സുകളുണ്ട്‌. എൻവയണ്മെന്റൽ സയൻസ്, ഇക്കണോമിക്സ്, ബിസിനസ് & മാനേജ്‌മെന്റ് എന്നിവയിലും സാദ്ധ്യതകളുണ്ട്.

നിരവധി സ്കോളർഷിപ്, ഫെലോഷിപ് പ്രോഗ്രാമുകളുണ്ട്. ഫുൾബ്രൈറ്റ്, ഡാഡ് ജർമ്മനി, ഐ.സി.എ.ആർ ഇന്റർനാഷണൽ ഫെലോഷിപ്, എറാസ്മസ് മുണ്ടസ്, കോമൺ വെൽത്ത് സ്കോളർഷിപ്, ഫെലിക്സ്, ഡി.എഫ്.ഐ.ഡി തുടങ്ങി നിരവധി സ്കോളർഷിപ്/ഫെലോഷിപ് പ്രോഗ്രാമുകളുണ്ട്.

പ്രവേശനം ലഭിക്കാൻ അമേരിക്കൻ സർവകലാശാലകളിൽ ടോഫെൽ, ജി.ആർ.ഇ സ്കോറുകളും, മറ്റുരാജ്യങ്ങളിൽ IELTS ഉം യൂറോപ്യൻ രാജ്യങ്ങളിൽ അതത് ഭാഷാപ്രാവീണ്യവും ആവശ്യമാണ്. കാർഷിക ബിരുദധാരികൾക്ക് ഗ്രാജ്വേറ്റ് പ്രോഗ്രാമിനോ, നേരിട്ട് ഡോക്ടറൽ പ്രോഗ്രാമിനോ ചേരാം.

സാങ്കേതിക വിദ്യകൾക്കു സാദ്ധ്യതയേറും

കാർഷിക മേഖലയിൽ കൂടുതൽ സാങ്കേതികവിദ്യകൾ പ്രാവർത്തികമാകും. അഡ്വാൻസ്ഡ് സാങ്കേതിക വിദ്യകൾ, ശാസ്ത്രീയ പരിചരണം, ഉല്പാദനവർദ്ധനവ്, മൂല്യ വർദ്ധിത ഉത്പന്ന നിർമാണം, രോഗ നിയന്ത്രണം, വിപണനം എന്നിവയെ സഹായിക്കും. ഡ്രോൺ ടെക്നോളജി വളം, കീടനാശിനി എന്നിവ തളിക്കൽ, വിളനാശം വിലയിരുത്തൽ, രോഗ നിരീക്ഷണം, കീട നിയന്ത്രണം, പരിചരണം, കൂലിച്ചെലവ് കുറയ്ക്കൽ എന്നിവയെ സഹായിക്കും. നിർമ്മിത ബുദ്ധി, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, മെഷീൻ ലേണിംഗ്, ബ്ളോക്ക് ചെയിൻ ടെക്നോളജി, ഓട്ടോമേഷൻ എന്നിവ കാർഷിക മേഖലയിൽ കൂടുതലായി അവലംബിക്കും. ഇത് ഉല്പാദന വർദ്ധനവ്, ട്രൈസെബിലിറ്റി, റെസിഡ്യൂ മോണിറ്ററിംഗ് എന്നിവയെ സഹായിക്കും. സംരംഭകത്വം കൂടുതലായി പ്രാവർത്തികമാകും. ഇതിന്റെ ഭാഗമായി അഗ്രി ബിസിനസ്സ് ഇൻക്യൂബേറ്ററുകളും, അഗ്രി സ്റ്റാർട്ടപ്പുകളും കൂടുതലായി നിലവിൽ വരും. ഇവയിൽ 25 ശതമാനം സ്റ്റാർട്ടപ്പുകളും ഭക്ഷ്യ സംസ്കരണത്തിന് പ്രാധാന്യം നൽകും. നേരിട്ട് കഴിക്കാവുന്നതും, പാചകം ചെയ്യാവുന്നതുമായ ഉത്പന്നങ്ങളും കയറ്റുമതി ലക്ഷ്യമിട്ട ഉത്പന്നങ്ങളും കൂടുതലായി നിലവിൽ വരും. കാർഷിക കോഴ്‌സുകൾക്ക് ചേരാൻ നീറ്റ് പരീക്ഷയിൽ മികച്ച സ്കോർ ആവശ്യമാണ്. CUET-UG റാങ്കിന്റെ അടിസ്ഥാനത്തിലാണ് അഖിലേന്ത്യ കോട്ടയിലെ 15 ശതമാനം കാർഷിക കോഴ്സുകൾക്ക് അഡ്മിഷൻ നൽകുന്നത്. വെറ്ററിനറി ബിരുദ കോഴ്സുകൾക്ക് 100 ശതമാനം സീറ്റുകളിലേക്കും പ്രവേശനം നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ്.www.cee.kerala.gov.in, www.amrita.edu, www.srmuniv.ac.in, www.vit.ac.in, www.tnau.ac.in, www.kufos.ac.in, www.kvasu.ac.in, www.kau.in, www.dyp-atu.org ൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കും.

അ​ലോ​ട്ട്മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ഫാ​ർ​മ​സി​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബി.​ഫാം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​കോ​ഴ്സി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് ​ആ​ദ്യ​ഘ​ട്ട​ ​താ​ത്കാ​ലി​ക​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​പ​രാ​തി​ക​ൾ​ ​c​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a.​g​o​v.​i​n​ ​ഇ​-​മെ​യി​ലി​ൽ​ 19​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന​കം​ ​അ​റി​യി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n,​ 0471​-2525300.

സ്കോ​ള​ർ​ഷി​പ്പ്:​ ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

2024​-25​ ​വ​ർ​ഷ​ത്തെ​ ​റി​സ​ർ​ച്ച് ​അ​വാ​ർ​ഡി​ന് ​(​ആ​സ്പ​യ​ർ​)​ ​അ​ർ​ഹ​രാ​യ​ ​പി​എ​ച്ച്.​ഡി​ക്ക് 75​ ​ശ​ത​മാ​ന​വും​ ​പി​ജി​ക്ക് 80​ ​ശ​ത​മാ​ന​വും​ ​മാ​ർ​ക്ക് ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​താ​ത്കാ​ലി​ക​ ​ലി​സ്റ്റ് ​c​o​l​l​e​g​i​a​t​e​e​d​u.​k​e​r​a​l​a.​g​o​v.​i​n,​ ​w​w​w.​d​c​e​s​c​h​o​l​a​r​s​h​i​p.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ ​നി​ശ്ചി​ത​ ​സ​മ​യ​ ​പ​രി​ധി​ക്കു​ള്ളി​ൽ​ ​കോ​ളേ​ജ് ​മു​ഖേ​ന​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച​ ​അ​ർ​ഹ​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​ ​എ​ന്നും​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​ന​മ്പ​ർ,​ ​ഐ.​എ​ഫ്.​എ​സ്.​സി​ ​കോ​ഡ് ​എ​ന്നി​വ​ ​കൃ​ത്യ​മാ​ണോ​ ​എ​ന്നും​ ​ഉ​റ​പ്പാ​ക്ക​ണം.​ ​പ​രാ​തി​ക​ൾ​ ​d​c​e​a​s​p​i​r​e2018​@​g​m​a​i​l.​c​o​m​ ​ഇ​മെ​യി​ലി​ലോ​ 8281098580​ ​എ​ന്ന​ ​ന​മ്പ​റി​ലോ​ 27​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന​കം​ ​അ​റി​യി​ക്ക​ണം.

എം​ ​ഫാം​ ​റീ​ഫ​ണ്ടി​ന് ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​ക​ണം

എം.​ഫാം​ ​പ്ര​വേ​ശ​ന​ത്തി​ന് ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ക്ക് ​അ​ട​ച്ച​ ​ഫീ​സ് ​തി​രി​കെ​ ​ല​ഭി​ക്കാ​ൻ​ ​അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ​ ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ൾ​ 26​ന് ​വൈ​കി​ട്ട് 5​ന​കം​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ൽ​ക​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​ ​:​ 0471​ ​-​ 2525300

സെ​റ്റ് ​പ​രീ​ക്ഷ:
അ​ഡ്മി​റ്റ് ​കാ​ർ​ഡ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഫെ​ബ്രു​വ​രി​ ​ര​ണ്ടി​ന് ​ന​ട​ത്തു​ന്ന​ ​സെ​റ്റ് ​പ​രീ​ക്ഷ​യു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.

എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​റേ​റ്റി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷൻ

എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​റേ​റ്റി​ൽ​ ​സി​സ്റ്റം​ ​മാ​നേ​ജ​ർ,​ ​സീ​നി​യ​ർ​ ​സൂ​പ്ര​ണ്ട്,​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ് ​ത​സ്തി​ക​ക​ളി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്ന​തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ലോ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലോ​ ​ത​ത്തു​ല്യ​ ​ത​സ്തി​ക​ക​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് 31​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e​-​k​e​r​a​l​a.​o​r​g.

TAGS: AGRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.