
തൃശൂർ: കാർഷിക സർവകലാശാലയുടെ 2025 വർഷത്തെ ബിരുദദാന ചടങ്ങ് ഏഴിന് രാവിലെ പത്തിന് പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ നടക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ബിരുദദാനം നടത്തും. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക് പങ്കെടുക്കും. കൃഷി, അഗ്രികൾച്ചറൽ എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, ഫോറസ്ട്രി, ബേസിക് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് എന്നീ നാല് ഫാക്കൽറ്റികളിലായി 1,108 വിദ്യാർത്ഥികളിൽ 12 ഡോക്ടറേറ്റ്, 2,54 ബിരുദാനന്തര ബിരുദം, 6,28 ബിരുദം 94 ഡിപ്ലോമ. 13 പി.ജി ഡിപ്ലോമ എന്നിവ സമ്മാനിക്കും.
ഓരോ വിഷയങ്ങളിലും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് സ്വർണമെഡൽ നൽകും. ബി.എസ്.സി (അഗ്രി) പ്രോഗ്രാം, പി.ജി കാർഷിക കീടശാസ്ത്ര പ്രോഗ്രാം, പ്ലാന്റ് പാത്തോളജി വിഭാഗം, പി.എച്ച്.ഡി (കമ്മ്യൂണിറ്റി സയൻസ്), പി.എച്ച്.ഡി (ഫോറസ്ട്രി) പ്രോഗ്രാം എന്നീ കോഴ്‌സുകളിൽ റാങ്ക് നേടിയവർക്ക് എൻഡോവ്‌മെന്റും അവാർഡും നൽകും. ഇടപ്പള്ളി അജിത്കുമാർ, കൃഷ്ണ അനുജിത് എന്നിവരും സംഘവും ചേർന്ന് അവതരിപ്പിക്കുന്ന വയലിൻ കച്ചേരിയുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |