ചൈന ഡീപ്‌സിക്ക് എ.ഐ പുറത്തിറക്കിയ ശേഷം ആഗോളതലത്തിൽ ചെലവുകുറഞ്ഞ എ.ഐ പ്ലാറ്റ്ഫോമിന് പ്രസക്തിയേറുന്നു. മൈക്രോസോഫ്റ്റ് ഇന്ത്യയിൽ എ.ഐ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് ബില്യൺ കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ഡിജിറ്റൽ വിപണനരംഗത്ത് എ.ഐ ഭൗതിക സൗകര്യ വികസനം, ഇന്നവേഷൻ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ നിക്ഷേപം. ഹെൽത്ത് കെയർ, കോൺട്രാക്ട് മാനേജ്മെന്റ്, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും എ.ഐ പ്ലാറ്റ്ഫോമുകൾ നിലവിൽ വരും. 2028ഓടെ ഇന്ത്യയെ എ.ഐ പവർ ഹൗസാക്കുയാണ് ലക്ഷ്യം. ക്വാൽകോം, ഇന്റൽ, എ.എം.ഡി എന്നിവയുമായി ചേർന്ന് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
വിദ്യാഭ്യാസ മേഖലയിലും എ.ഐയും
എല്ലാ എൻജിനിയറിംഗ് ബ്രാഞ്ച് സിലബസിലും എ.ഐ ഇന്റഗ്രേഷൻ പ്രക്രിയ നടപ്പാക്കാൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ (എ.ഐ.സി.ടി.ഇ) നടപടി സ്വീകരിക്കുന്നുണ്ട്. ബി.ടെക് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഐ.ടി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടർ, സയൻസ് ബിരുദ- ഡിപ്ലോമ പ്രോഗ്രാമുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കും. ബിരുദത്തോടൊപ്പം എ.ഐ അധിഷ്ഠിത സ്‌കിൽ വികസന കമ്പ്യൂട്ടർ പ്രോഗ്രാമുകൾ സ്വായത്തമാക്കുന്നത് എ.ഐ മേഖലയിൽ മികച്ച തൊഴിൽ ലഭിക്കാൻ സഹായിക്കും. കൂടുതൽ ഡാറ്റ സെന്ററുകൾ വരുന്നത് ഐ.ടി ഭൗതിക സൗകര്യ മേഖലയിൽ കൂടുതൽ അവസരങ്ങൾക്ക് വഴിയൊരുക്കും.
പി.ജി ഡിപ്ലോമ ഇൻ എ.ഐ, എ.ഐ സർട്ടിഫിക്കേഷൻ, ഡാറ്റ സയൻസ് തുടങ്ങി നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ കോഴ്‌സുകളുണ്ട്. ഗ്ലോബൽ സ്‌കിൽസ് 2024ൽ ഏറെ പ്രാധാന്യമർഹിക്കുന്ന മേഖലകളാണ് എ.ഐ,ഡാറ്റ സയൻസ്,ബിസിനസ് സ്‌കില്ലുകൾ എന്നിവ. കണക്റ്റിവിറ്റി രംഗത്തും കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |