
കഴിഞ്ഞ ദിവസം നടി നവ്യ നായർ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. തന്റെ കാറിന് മുന്നിലൂടെ പോയ ഒരു സ്കൂട്ടറിന്റെ വീഡിയോയാണ് നടി പങ്കുവച്ചത്. പിറകിലിരിക്കുന്ന ആളാണോ മുന്നിലിരിക്കുന്ന ആളാണോ വണ്ടി ഓടിക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നും നവ്യ വീഡിയോയിൽ പറയുന്നു.
അപകടകരമായ രീതിയിൽ ഓടിക്കുന്ന സ്കൂട്ടറിന്റെ പുറകിൽ ഒരാൾ വീഴാൻ പോകുന്ന പോലെയാണ് ഇരിക്കുന്നുണ്ട്. വാഹനം ഓടിക്കുന്ന ആളും മദ്യപിച്ചിട്ടുണ്ടോയെന്ന് സംശയം ഉണ്ട്. ഒടുവിൽ വണ്ടി വഴിയോരത്ത് നിൽക്കുന്നതും വീഡിയോയിൽ കാണാം. 'ചില വഴിയോരക്കാഴ്ചകൾ' എന്ന അടിക്കുറിപ്പോടെയാണ് നവ്യ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വെെറലായതിന് പിന്നാലെ രസകരമായ നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്.
'ആദ്യം അവർ തമ്മിൽ ഒരു ധാരണയിൽ എത്തട്ടെ ആര് വണ്ടി ഓടിക്കണമെന്ന്', 'അവർക്ക് തനെ അറിയില്ല ആരാണ് ഓടിക്കുന്നതെന്ന്', 'പുറകിലിരിക്കുന്നവൻ ഉറപ്പായിട്ടും മോഹൻലാല് ഫാൻ ആയിരിക്കും', 'ഒരാൾ ഇടതുപക്ഷവും മറ്റെയാൾ വലതുപക്ഷവും ആണ്… ഇലക്ഷനൊക്കെയല്ലേ പുള്ളേ', 'റോഡ് കണ്ടിട്ട് നമ്മുടെ കരീലകുളങ്ങര ആണെന്ന് തോന്നുന്നു', 'ഈയിടയായി, നവ്യജിക്ക് കുറച്ച് കുസൃതി കൂടുന്നുണ്ട്', 'അവർക്ക് ബോധം വരുമ്പോൾ കാണട്ടെ ഈ വീഡിയോ',- ഇങ്ങനെ പോകുന്നു കമന്റുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |