ചേർത്തല: വിദ്യാർത്ഥിനിയെ രണ്ടാം ക്ളാസ് മുതൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സി.പി.ഐ നേതാവ് അറസ്റ്റിൽ. ചേർത്തല തെക്ക് മണ്ഡലം കമ്മിറ്റിയംഗം ചേർത്തല തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് കുറുപ്പൻകുളങ്ങര വി.വി.ഗ്രാം കോളനിയിൽ സി.വി.സതീശനെയാണ് (51) പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അർത്തുങ്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജി. മധുവിന്റെവും എസ്.ഐ സജീവ്കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ നിന്നു ഇയാളെ അറസ്റ്റ് ചെയ്തത്. നിലവിൽ 9ൽ പഠിക്കുന്ന കുട്ടി സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെ വെളിപ്പെടുത്തിയ കാര്യങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് ഗൗരവമായ അതിക്രമങ്ങൾ പുറത്തുവന്നത്. സി.പി.ഐ കുറുപ്പംകുളങ്ങര ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്ന സി.വി.സതീശൻ ഇപ്പോൾ ചേർത്തല തെക്ക് മണ്ഡലം കമ്മിറ്റിയംഗമാണ്. അറസ്റ്റിനെ തുടർന്നു കൂടിയ അടിയന്തിര മണ്ഡലം കമ്മിറ്റിയോഗം ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |